വൈകിട്ട് അഞ്ച് മണിയോടെ മകന്റെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കാർത്തിയായനിയെ ഇവിടേക്ക് എത്തിയ തെരുവുനായ കടിക്കുകയായിരുന്നു.
ആലപ്പുഴ ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. വലിയഴിക്കൽ അരയൻ്റെ ചിറയിൽ പ്രകാശിൻ്റെ മാതാവ് 88വയസുകാരി കാർത്യായനിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെ മകന്റെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കാർത്തിയായനിയെ ഇവിടേക്ക് എത്തിയ തെരുവുനായ കടിക്കുകയായിരുന്നു.
കടിയേറ്റ് വൃദ്ധ നിലത്ത് വീണപ്പോൾ തെരുവ് നായ കൂടുതൽ അക്രമാസക്തമാകുകയായിരുന്നു. ആക്രമണത്തിൽ കാർത്യായനിയയുടെ കണ്ണുകൾ തെരുവ് നായ കടിച്ചെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.