സൂപ്പർടെക് കേപ്ടൗണിലെ വാടക അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന യുവാവാണ് ഫ്ലാറ്റിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചത്
ഉത്തർപ്രദേശിലെ നോയിഡയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ഫ്ലാറ്റിൻ്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൂപ്പർടെക് കേപ്ടൗണിലെ വാടക അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന യുവാവാണ് ഫ്ലാറ്റിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചത്. ബാൽക്കണിയിലെ കോൺക്രീറ്റ് റെയിലിൽ തൂങ്ങിക്കിടക്കുന്ന യുവാവിനെ കണ്ട ഒരു താമസക്കാരൻ ഒരു മുന്നറിയിപ്പ് നൽകുകയായിരുന്നു.
യുവാവിൻ്റെ ശരീരം മുഴുവനും ബാൽക്കണിക്ക് പുറത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തന്നെ താഴത്തെ നിലയിൽ നിന്നും രണ്ടുപേർ ഓടിയെത്തുകയും യുവാവിനെ വലിച്ചു കേറ്റുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഭർത്താവിൻ്റെ ദീർഘായുസിനായി ദിവസം മുഴുവൻ ഉപവാസം: അവസാനിച്ചയുടൻ വിഷം നൽകി കൊന്നു