fbwpx
'തല' പോലെ വരുമാ, നീളന്‍ മുടിക്ക് വിട; സ്റ്റൈലിഷ് ഹെയര്‍ സ്റ്റൈലുമായി ധോണി!
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Oct, 2024 05:17 PM

പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി പുത്തന്‍ ഹെയര്‍ സ്റ്റൈലിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ സ്വന്തം 'തല'

CRICKET


കളിയിലെ പ്രകടനം കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ടും ഏറെ ആരാധകരെ സമ്പാദിച്ചയാളാണ് ക്രിക്കറ്റ് താരം ധോണി. കരിയറിലെ തുടക്കകാലം മുതല്‍ ധോണിയുടെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന നീളന്‍ മുടി. പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷ്റഫ് പോലും ഈ ധോണി ഹെയർ സ്റ്റൈലിൻ്റെ ആരാധകനായിരുന്നു. പിന്നീട് പലപ്പോഴായി ധോണിയുടെ ഗെറ്റപ്പില്‍ മാറ്റം വന്നെങ്കിലും നീളന്‍ മുടിക്കാരന്‍ ധോണിയോട് തന്നെയായിരുന്നു ആരാധകര്‍ക്ക് പ്രിയം.


ഇപ്പോഴിതാ പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി പുത്തന്‍ ഹെയര്‍ സ്റ്റൈലിലെത്തി ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ സ്വന്തം 'തല'. പുത്തന്‍ ലുക്കിലുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് ധോണിയുടെ പുത്തന്‍ ലുക്കിന് പിന്നില്‍.


രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും, ധോണിയുടെ താരമൂല്യം ഇപ്പോഴും കുറഞ്ഞിട്ടില്ല. വരുന്ന ഐപിഎല്‍ സീസണിലും ചെന്നൈയുടെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ മാന്ത്രിക കരങ്ങള്‍ ഉണ്ടാകുമെന്നാണ് സിഎസ്കെ ഫാന്‍സിന്‍റെ പ്രതീക്ഷ. നാലു കോടി രൂപ പ്രതിഫലം നല്‍കി ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ സിഎസ്കെ മാനേജ്മെന്‍റ് തീരുമാനിച്ചുവെന്നാണ് സൂചന.


ALSO READ: സഞ്ജു ടീം ഇന്ത്യയുടെ പ്രധാന മിഷൻ്റെ ഭാഗം; നിർണായക വെളിപ്പെടുത്തലുമായി അസിസ്റ്റൻ്റ് കോച്ച്



DAY IN HISTORY
അരവിന്ദന്‍ ഒരുക്കിയ വലിയ മനുഷ്യരുടെ തമ്പ്
Also Read
user
Share This

Popular

KERALA
KERALA
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: മുഖ്യപ്രതി ആകാശിനായുള്ള കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ്