fbwpx
വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മശക്തി കൂട്ടാനും സഹായിക്കുമെന്ന് പഠനങ്ങൾ; ഈ ഒരു ഫ്രൂട്ടിന് ഇത്രയും ഗുണങ്ങളോ?
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Mar, 2025 04:55 PM

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെയും മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെയും പുതിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ദിവസവും ഓറഞ്ച് കഴിക്കുന്നത് വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്നാണ് പഠനം പറയുന്നത്. സിട്രസ് പഴങ്ങള്‍ ദിവസവും കഴിക്കുന്നവരില്‍ വിഷാദ ലക്ഷണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

LIFE

പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമെന്നതിൽ തർക്കമില്ല. ശരീരത്തിനാവശ്യമായ വിറ്റമിനുകളും,ആൻ്റി ഓക്സിഡൻ്റുകളും എല്ലാം അടങ്ങിയിരിക്കുന്നവയാണ് പഴ വർഗങ്ങൾ. പ്രത്യേകിച്ചും സിട്രസ് പഴങ്ങൾ. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. ഇവയില്‍ വൈറ്റമിന്‍ സി ധാരാളമായി ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്.


കൊളാജൻ രൂപീകരണത്തിന് സഹായിക്കുകയും ഇരുമ്പിൻ്റെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണിത്.സിട്രസ് പഴങ്ങളിലെ പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. സിട്രസ് പഴങ്ങളിലെ ഫൈബർ സംയുക്തം വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. സിട്രസ് പഴങ്ങളിൽ ഉയർന്ന ജലാംശം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ വരണ്ട ചർമ്മം അകറ്റുന്നതിനും ​സഹായിക്കും.



സിട്രസ് പഴങ്ങളിൽ ഓറഞ്ചിനെക്കുറിച്ചുളള പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓറഞ്ചിന് പ്രതിരോധശേഷി വര്‍ധിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ വിഷാദത്തെ മറികടക്കാനും ഓറഞ്ച് സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെയും മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെയും പുതിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ദിവസവും ഓറഞ്ച് കഴിക്കുന്നത് വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്നാണ് പഠനം പറയുന്നത്. സിട്രസ് പഴങ്ങള്‍ ദിവസവും കഴിക്കുന്നവരില്‍ വിഷാദ ലക്ഷണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓറഞ്ച് മാത്രമല്ല, എല്ലാ സിട്രസ് പഴങ്ങളിലും ഇത്തരത്തില്‍ വിഷാദത്തെ മറികടക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഡിഎന്‍എ പരിശോധനയില്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കുടലിലെ എഫ്. പ്രൗസ്‌നിറ്റ്‌സി (F. Prausnitzii) എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുന്നതായി കണ്ടെത്തി.ഈ ബാക്ടീരിയ സെറോടോണിന്‍, ഡോപ്പമിന്‍ എന്നീ ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് ദഹനത്തെയും മാനസികാവസ്ഥയെയും മെച്ചപ്പെടുത്താന്‍ സഹായിക്കും.


ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാലും സമ്പന്നമാണ് ഓറഞ്ച്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചെടുത്ത് അത് പല ചർമ പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കുന്നവരുമുണ്ട് .

KERALA
“കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാരുടേത് പുരോഗമന നിലപാടല്ല, പിന്നാക്കക്കാരനെ മാറ്റിയത് അംഗീകരിക്കാനാകില്ല"; വിമർശിച്ച് മന്ത്രി ഒ.ആർ. കേളു
Also Read
user
Share This

Popular

KERALA
KERALA
എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല; ബിജെപി നേതാക്കൾ വീട്ടിലെത്തിയതിൽ പ്രതികരിച്ച് എ. പദ്മകുമാർ