കേരള തീരത്ത് ലേലത്തിന് വിജ്ഞാപനം ചെയ്ത മൂന്ന് ബ്ലോക്കുകൾ സമുദ്രാതിർത്തിക്ക് അപ്പുറത്താണെന്നും കേന്ദ്രമന്ത്രി പാർലമെൻ്റിൽ അറിയിച്ചു.
കേരളത്തിലെ സമുദ്ര ഖനനം പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമേ തുടങ്ങാനാവൂയെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിലെ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ഖനനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന കേരള സർക്കാരിൻ്റെ കത്ത് ഫെബ്രുവരി 13ന് ലഭിച്ചിട്ടുണ്ട്. കേരള തീരത്ത് ലേലത്തിന് വിജ്ഞാപനം ചെയ്ത മൂന്ന് ബ്ലോക്കുകൾ സമുദ്രാതിർത്തിക്ക് അപ്പുറത്താണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
“2002ലെ ചട്ടപ്രകാരം ജൈവ വൈവിധ്യവും മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യവും സംരക്ഷിച്ചുകൊണ്ട് ഖനനം നടത്താം. കേരളത്തിൽ ഖനനം ചെയ്യുക നിർമ്മാണ മണലാണ്. ഏത് ഇന്ത്യൻ കമ്പനിക്ക് വേണമെങ്കിലും കരാറിൽ പങ്കെടുക്കാം. ഖനനാനുമതി നേടുന്നവർ വിവിധ മന്ത്രാലയങ്ങളുടെ അടക്കം അനുമതി വീണ്ടും തേടണം. ഖനനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൂടിയാണ് ഓഫ് ഷോർ ഏരിയാസ് മിനറൽ ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. തീര സംസ്ഥാനങ്ങൾ ട്രസ്റ്റിൽ അംഗങ്ങളായിരിക്കും,” കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിൽ അറിയിച്ചു.
ALSO READ: ശബരിമലയിൽ അയ്യനെ മതിവരുവോളം ദർശിക്കാം; അടുത്ത മാസപൂജ മുതൽ പുതിയ ക്രമീകരണങ്ങൾ