കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് നടി ശാന്തി ബാലചന്ദ്രനാണ്
ശാന്തി ബാലചന്ദ്രൻ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷകപ്രശംസ നേടിയ നടിയാണ് ശാന്തി ബാലചന്ദ്രൻ. ഇപ്പോഴിതാ പുതിയ ഒരു വേഷം കൂടി എടുത്തണിയുകയാണ് നടി, തിരക്കഥാകൃത്തിന്റെ വേഷം.
ALSO READ: സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന 'ത്രയം': റീലീസിന് ഒരുങ്ങുന്നു
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് നടി ശാന്തി ബാലചന്ദ്രനാണ്. ഡൊമിനിക് അരുൺ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തനിക്ക് സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ ഒരു പ്രത്യേക ഫോർമുല ഇല്ലെന്ന് പറയുകയാണ് താരം. 'ഞാൻ പറയാൻ ആഗ്രഹിക്കുന്ന കഥയുടെ ഭാഗമാകാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ തെരെഞ്ഞെടുത്ത പ്രൊജെക്ടുകൾ എല്ലാം തന്നെ ഒന്നല്ലെങ്കിൽ വേറെ ഒരു തലത്തിൽ എനിക്ക് ആവേശം പകരുന്നതായിരുന്നു. ചിലപ്പോൾ കഥാപാത്രം, ചിലപ്പോൾ പറയുന്ന വിഷയം അല്ലെങ്കിൽ ടീം'.
അതേസമയം, ദി ക്രോണിക്കിള്സ് ഓഫ് ദി 4 . 5 ഗ്യാങ് ആണ് ശാന്തിയുടേതായാണ് വരാനിരിക്കുന്ന പുതിയ സീരീസ്. ഡാർക്ക് കോമഡി ജോണറാണ്. കൃഷാന്ദ് ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. 'മലയാള സിനിമയിൽ നിലവിലുള്ളവരിൽ മികച്ച സംവിധായകനാണ് കൃഷാന്ദ്. അദ്ദേഹത്തിന്റെ എഴുത്തിൽ എപ്പോഴും ഒരു പുതുമയുണ്ട്', ശാന്തി ബാലചന്ദ്രൻ പറഞ്ഞു.
തന്റെ ഹോബികളെ കുറിച്ചും താരം മനസ്സ് തുറന്നു. വായനയും, പെയ്ന്റിങ്ങും ആണ് തനിക്ക് ഏറെ ഇഷ്ടം. പുത്തൻ കാര്യങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും തലപര്യമുണ്ടെന്നും താരം പറഞ്ഞു. താൻ വളർത്തു മൃഗങ്ങളെ ഏറെ ഇഷ്ടപെടുന്നുണ്ടെന്നും ശാന്തി കൂട്ടിച്ചേർത്തു.