ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ആലപ്പുഴ ഹൈബ്രിഡ് കേസുമായി സിനിമാ നടന്മാർക്ക് ബന്ധമില്ലെന്ന് എക്സൈസിൻ്റെ കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ചില സംശയങ്ങൾ തീർക്കാനാണ് മൂന്നു പേരെയും വിളിച്ചുവരുത്തിയത്. നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കും. കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകുമെന്നും അശോക് കുമാർ പറഞ്ഞു.
അതേസമയം, നടൻ ഷൈൻ ടോം ചാക്കോ മയക്കുമരുന്നിന് അടിമയാണെന്നും അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു. ചികിത്സ ഉറപ്പാക്കേണ്ടതാണ് ആദ്യം ചെയ്യേണ്ടത്. ചോദ്യം ചെയ്യലിനിടയിൽ ലഹരിയുടേതായ ബുദ്ധിമുട്ടുകൾ ഷൈൻ ടോം പ്രകടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിഞ്ഞത്. ഷൈൻ ടോം ചാക്കോയെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ഷൈനിൻ്റെ കൂടി ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ഷൈൻ ടോമുമായി ബന്ധപ്പെട്ട് ഡ്രഗ് കേസാണ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത്. നടന്മാർക്ക് ലഹരി ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും.