പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരെയും സന്ധ്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്
നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സന്ധ്യയെന്ന യുവതിയാണ് മുകേഷിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്‍റെ സുഹൃത്തായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ വീട്ടിലെത്തിയ മുകേഷ് സുഹൃത്തിന്‍റെ അമ്മയോട് മോശമായി പെരുമാറിയെന്നും തുടര്‍ന്ന് മുകേഷിനെ വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ആരോപിച്ചു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരെയും സന്ധ്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങേണ്ടി വരുമെന്നും ഇല്ലെങ്കില്‍ ജോലി ഇല്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന് വിച്ചു പറഞ്ഞെന്നും സന്ധ്യ ആരോപിച്ചു.
ALSO READ : മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ അടക്കം ഏഴ് പേര്‍ക്കെതിരെ മിനു മുനീര്‍ ഇന്ന് പരാതി നല്‍കും
'അഭിനയമോഹം കൊണ്ടാണ് സിനിമയിലെത്തിയത്. അമല എന്ന സിനിമയില്‍ മാത്രമാണ് അവസരം ലഭിച്ചത്. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. അങ്ങനെയുള്ള അവസരം എനിക്ക് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരിക്കാനായിരുന്നു മറുപടി. സിനിമ മാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ലഭിക്കാതായി'- സന്ധ്യ പറഞ്ഞു.
നേരത്തെ നടി മിനു മുനീര്‍ നടത്തിയ വെളിപ്പെടുത്തലിലും മുകേഷ്, വിച്ചു എന്നിവര്‍ക്കെതിരെ ആരോപണം ഉണ്ടായിരുന്നു.
ALSO READ : 'ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ ചവിട്ടി, തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചു'; മുകേഷിനെതിരായ സരിതയുടെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു