fbwpx
ബറോസ് എന്ന് തിയേറ്ററിലെത്തും? റിപ്പോര്‍ട്ട്
logo

ന്യൂസ് ഡെസ്ക്

Posted : 19 Oct, 2024 02:28 PM

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന കഥയെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്

MALAYALAM MOVIE


മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 3ഡി ഫാന്റസി ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം 2024 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒടിടി പ്ലേ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഡിസംബര്‍ 19ന് തിയേറ്ററിലെത്തും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന കഥയെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്.

സംവിധാനത്തിനൊപ്പം സിനിമയിലെ പ്രധാന കഥാപാത്രമായ നിധി കാക്കും ഭൂതത്തിന്റെ വേഷം അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്. 45 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

ഇന്ത്യയിലെയും വിദേശത്തെയും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: സന്തോഷ് രാമന്‍.




Also Read
user
Share This

Popular

KERALA
KERALA
EXCLUSIVE | സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനം, പിന്നിൽ വലിയ മാഫിയ; വെളിപ്പെടുത്തലുമായി ചെയർമാൻ ഡി.പി. രാജശേഖരൻ