ഗൗതം മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലര്‍ കൂടിയാണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ഇന്നാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ എക്‌സില്‍ പ്രതികരണങ്ങള്‍ എത്തിക്കഴിഞ്ഞു. നിങ്ങള്‍ ചിത്രം തിയേറ്ററില്‍ പോയി കാണുന്നുണ്ടെങ്കില്‍ ഈ പ്രതികരണങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതി സ്ലോ പെയ്‌സാണെന്നാണ് ഒരു എക്‌സ് യൂസര് കുറിച്ചത്. ജിവിഎമ്മിന്റെ സ്റ്റൈലിലുള്ള ഒരു ലൈറ്റ് ഹാര്‍ട്ടഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും പ്രതികരണമുണ്ട്. അതോടൊപ്പം ഒരു നിര്‍വികാര ഇന്‍വെസ്റ്റിഗേഷന്‍ പടമെന്ന അഭിപ്രായവും ഒരാള്‍ പങ്കുവെച്ചിട്ടുണ്ട്.
ഗൗതം മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലര്‍ കൂടിയാണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' . ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മമ്മൂട്ടിയുടെ 2025 ലെ ആദ്യ റിലീസായാണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എത്തുന്നത്.
ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിഷ്ണു സുഗതന്‍, പിആര്‍ഒ- ശബരി.