fbwpx
ഓസ്‌കാറിൽ ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായി 'അനൂജ'; നോമിനേഷനുകള്‍ വാരിക്കൂട്ടി വിക്കെഡും, എമിലിയ പെരേസും
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jan, 2025 10:46 PM

പതിമൂന്നു നോമിനേഷനുകളിലായി ജാക്വസ് ഓഡിയാർഡിൻ്റെ ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസ് ആണ് മുന്നിൽ

HOLLYWOOD MOVIE


97ാമത് ഓസ്‌കാർ നാമനിർദേശത്തിൽ ഇന്ത്യക്ക് നിരാശ. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, തുടങ്ങിയ ചിത്രങ്ങൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും , അവസാന നിമിഷം പട്ടികയിൽ നിന്നും പുറത്താകുകയാണ് ഉണ്ടായത്. ഇന്ത്യൻ ആരാധകർക്ക് ആശ്വാസമെന്നോണം ഹിന്ദി ഭാഷയിൽ നിർമ്മിച്ച അമേരിക്കൻ ചിത്രമായ അനുജ മികച്ച ഹ്രസ്വചിത്ര വിഭാഗത്തിൽ ഇടംനേടി. ആദം ജെ. ഗ്രേവ്സ് രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹിന്ദി ഭാഷാ ഹ്രസ്വചിത്രമാണ് അനുജ. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.




പതിമൂന്നു നോമിനേഷനുകളിലായി ജാക്വസ് ഓഡിയാർഡിൻ്റെ ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസ് ആണ് മുന്നിൽ. ഈ ചിത്രത്തിലൂടെ കാർല സോഫിയ ഗാസ്കോൺ ഓസ്കർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവ് ആയും മാറി. വിക്കഡും, ദി ബ്രൂട്ടലിസ്റ്റും തൊട്ടുപിന്നിലുണ്ട്. എമിലിയ പെരെസ് , കോൺക്ലേവ്, വിക്കഡ്, ദി ബ്രൂട്ടലിസ്റ്റ് എന്നിവയാണ് പ്രധാന നോമിനേഷനുകളിൽ തിളങ്ങിയത്.



ALSO READഅടുത്ത സിനിമ മോഹന്‍ലാലിനൊപ്പമോ? ഇനിയൊരു പത്ത് സിനിമ കൂടി മമ്മൂട്ടിക്കൊപ്പം ചെയ്യാനാണ് ആഗ്രഹമെന്ന് ഗൗതം മേനോന്റെ മറുപടി



അനോറ, ദ ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനൗൺ, കോൺക്ലേവ്, ഡ്യൂൺ പാർട്ട് 2 , എമിലിയ പെരെസ്, ഐ ആം സ്റ്റിൽ ഹിയർ ,നിക്കെൽ ബോയ്സ്, ദ് സബ്സ്റ്റൻസ് , വിക്കെഡ് എന്നിവയാണ് മികച്ച ചിത്രങ്ങളുടെ നോമിനേഷനിൽ ഇടം പിടിച്ചത്. മികച്ച നടൻ പട്ടികയിലുള്ളത് അഞ്ചുപേരാണ്. ദ ബ്രൂട്ടലിസ്റ്റ് സിനിമയിലെ അഭിനയത്തിനു ഏഡ്രിയൻ ബ്രോഡി, എ കംപ്ലീറ്റ് അൺനോണിലെ തിമത്തി ഷൽമെ, സിങ് സിങ് ചിത്രത്തിലെ അഭിനയത്തിനു കോൾമാൻ ഡൊമിംഗോ , കോൺക്ലേവ് ചിത്രത്തിലെ റാൽഫ് ഫിയെനെസ് , ദ അപ്രെൻ്രീസ് സിനിമയിലെ അഭിനയത്തിനു സെബാസ്റ്റ്യൻ സ്റ്റാൻ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനിൽ മുന്നിലുള്ളത്.



വിക്കെഡ് സിനിമയിലെ നായിക സിന്തിയ എറിവോ, എമിലിയ പെരെസിലെ സൊഫിയ ഗസ്കൊണ്‍, അനോറയിലെ മൈക്കി മാഡിസൺ, ദ സബ്സ്റ്റൻസിലെ ഡെമി മോർ, ഐ ആം സ്റ്റിൽ ഹിയറിലെ ഫെർണാണ്ട ടോറെസ് എന്നിവരാണ് മികച്ച നടിക്കുള്ള നോമിനേഷനിലുള്ളത്. അനേറയിലെ അഭിനയത്തിനു യൂറ ബൊറിസൊവ്, എ റിയൽ പെയിൻ എന്ന സിനിമയിലെ കീരൺ കൾക്കിൻ, എ കംപ്ലീറ്റ് അൺനൗണിലെ എഡ്‌വാർഡ് നോർട്ടൺ, ദ ബ്രൂട്ടലിസ്റ്റിലെ ഗൈ പിയേഴ്സ്, ദ അപ്രെൻ്റിസിലെ ജെറമി സ്ട്രോങ് എന്നിവരാണ് മികച്ച സഹനടനുള്ള പട്ടികയിലുള്ളത്.



ALSO READ'ഒരു നിര്‍വികാര ഇന്‍വെസ്റ്റിഗേഷന്‍ പടം'; ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന് എക്‌സില്‍ സമ്മിശ്ര പ്രതികരണം



മോണിക്ക ബാർബറോ, അരിയാന ഗ്രാൻസി, ഫെലിസിറ്റി ജോണസ്, ഇസബെല്ല റോസലീനി , സോയെ സൽദാന്യ എന്നിവരാണ് മികച്ച സഹനടി നോമിനേഷനിൽ. മികച്ച സംവിധായകരിൽ അനോറയുടെ ഷോൺ ബേക്കർ, ദ് ബ്രൂട്ടലിസ്റ്റിൻ്റെ സംവിധായകൻ ബ്രാഡി കോർബെറ്റ്, എ കംപ്ലീറ്റ് അൺനൗൺ ഡയറക്ടർ ജയിംസ് മാൻഗൊൾ‍ഡ് , എമിലിയ പരെസിൻ്റെ ജോക്ക് ഓഡിയാർഡ്, ദ് സബ്സ്റ്റൻസ് സംവിധായകൻ കോർലി ഫർജാ എന്നിവരാണുള്ളത്.



മികച്ച നടൻ, മികച്ച നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച സംവിധായകൻ എന്നിവയ്ക്കു പുറമെ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രാഹണം, മികച്ച തിരക്കഥ (അവലംബിതം), മികച്ച ഒറിജിനൽ തിരക്കഥ , അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി ഫീച്ചര്‍, ഡോക്യുമെന്‍ററി ഷോര്‍ട്ട്, ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍, ലൈവ് ആക്ഷന്‍ ഷോര്‍ട്ട്, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോംഗ്, സൗണ്ട് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്സ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലാണ് നോമിനേഷൻ പ്രഖ്യാപിച്ചത്. അഭിനേതാക്കളായ ബോവൻ യാങ്ങും റേച്ചൽ സെന്നോട്ടും ചേർന്നാണ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്. ലൊസാഞ്ചലസിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്. മാര്‍ച്ച് രണ്ടിനാണ് അവാര്‍ഡ് പ്രഖ്യാപനം.

Also Read
user
Share This

Popular

KERALA
KERALA
WORLD
സിസേറിയനിലൂടെ പ്രസവിക്കാൻ തിരക്ക് കൂട്ടി യുഎസിലെ ഗർഭിണികളായ ഇന്ത്യൻ വനിതകൾ; കാരണമിതാണ്