fbwpx
ലൗഡ് സ്‌പീക്കറുകളുടെ ഉപയോഗം ഒരു മതത്തിൻ്റെയും അവിഭാജ്യ ഘടകമല്ല: ബോംബെ ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 23 Jan, 2025 11:19 PM

ലൗഡ് സ്‌പീക്കറുകൾക്കെതിരായ പരാതികളിൽ പരാതിക്കാരനെ തിരിച്ചറിയാതെ തന്നെ പൊലീസ് നടപടിയെടുക്കണമെന്നും കോടതി അറിയിച്ചു

NATIONAL


ലൗഡ് സ്‌പീക്കറുകളുടെ ഉപയോഗം ഒരു മതത്തിൻ്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നവർക്കെതിരെ  ഉടനടി നടപടിയെടുക്കണമെന്നും കോടതി നിർദേശം നൽകി. ലൗഡ് സ്‌പീക്കറുകൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചാൽ തങ്ങളുടെ അവകാശങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന് ആർക്കും അവകാശപ്പെടാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെതാണ് ഉത്തരവ്.


ALSO READക്രിസ്‌ത്യൻ വിശുദ്ധന്മാരുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളെ ഉൾപ്പെടുത്തിയെന്ന് പരാതി; 78,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി



ഓട്ടോ-ഡെസിബെൽ പരിധികളുള്ള കാലിബ്രേറ്റഡ് സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള ശബ്ദത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്വീകരിക്കാൻ മതസ്ഥാപനങ്ങളോട് നിർദേശിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മസ്‌ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ് സ്‌പീക്കറുകൾ മൂലമുണ്ടാകുന്ന ശബ്ദ മലിനീകരണത്തിൽ പൊലീസിൻ്റെ നിഷ്‌ക്രിയത്വം ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.


ALSO READ: തടവുകാർക്ക് അടുത്ത ബന്ധുക്കളെ സന്ദർശിക്കാൻ എസ്കോർട്ട് വിസിറ്റ് അനുവദിക്കാത്തത് വിവേചനമല്ല; ഹൈക്കോടതി


സബർബൻ കുർള-ജാഗോ നെഹ്‌റു നഗർ റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷനും, ശിവസൃഷ്ടി കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റീസ് അസോസിയേഷൻ ലിമിറ്റഡും ചേർന്നാണ് ഹർജി സമർപ്പിച്ചത്. ലൗഡ് സ്‌പീക്കറുകൾക്കെതിരായ പരാതികളിൽ പരാതിക്കാരനെ തിരിച്ചറിയാതെ തന്നെ പൊലീസ് നടപടിയെടുക്കണമെന്നും കോടതി അറിയിച്ചു. ശബ്ദ മലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, പ്രസ്തുത ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും ലൗഡ് സ്‌പീക്കറുകൾ ഉപയോഗിക്കുന്നതിന് നൽകിയിട്ടുള്ള അനുമതി പൊലീസിന് പിൻവലിക്കാമെന്നും കോടതി വ്യക്തമാക്കി.


Also Read
user
Share This

Popular

KERALA
KERALA
WORLD
സിസേറിയനിലൂടെ പ്രസവിക്കാൻ തിരക്ക് കൂട്ടി യുഎസിലെ ഗർഭിണികളായ ഇന്ത്യൻ വനിതകൾ; കാരണമിതാണ്