fbwpx
സെയ്ഫ് അലി ഖാന്റെ മകന്റെ ആദ്യ ചിത്രം വരുന്നു; നായിക ഖുഷി കപൂര്‍
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 02:50 PM

നാദാനിയാന്‍ ഖുഷി കപൂര്‍ ചെയ്യുന്ന രണ്ടാമത്തെ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ്

BOLLYWOOD MOVIE


ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ ബോളിവുഡിലേക്ക് അരംങ്ങേറ്റം കുറിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ നാദാനിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഇബ്രാഹിം അലി ഖാന്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഖുഷി കപൂറാണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

നാദാനിയാന്‍ ഖുഷി കപൂര്‍ ചെയ്യുന്ന രണ്ടാമത്തെ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ്. സോയ അക്തര്‍ സംവിധാനം ചെയ്ത ആര്‍ച്ചീസാണ് ഖുഷിയുടെ ആദ്യ സിനിമ. ആര്‍ച്ചീസ് നെറ്റ്ഫ്‌ലിക്‌സിലായിരുന്നു റിലീസ് ചെയ്തത്. നാദാനിയാന്‍ ഒരു റൊമാന്റിക് ഡ്രാമയാണെന്നും ആദ്യ പ്രണയത്തെ കുറിച്ചാണ് സിനിമ പറഞ്ഞുവെക്കുന്നതെന്നും നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചു.

ഖുഷി കപൂര്‍ ചിത്രത്തില്‍ പ്രിയ എന്ന സൗത്ത് ഡല്‍ഹി പെണ്‍കുട്ടിയെയാണ് അവതരിപ്പിക്കുന്നത്. ഇബ്രാഹിം അര്‍ജുന്‍ എന്ന നോയിഡയില്‍ താമസിക്കുന്ന ആണ്‍കുട്ടിയായും എത്തും. 'ഇരുവരുടെയും വ്യത്യസ്തമായ ലോകം തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ അവര്‍ ആദ്യ പ്രണയത്തിന്റെ യാത്ര ആരംഭിക്കും', എന്നാണ് നെറ്റ്ഫ്‌ലിക്‌സ് സിനിമയെ കുറിച്ച് പറഞ്ഞത്.


ഷൗന ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൗന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. ഷൗന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ കരണ്‍ ജോഹറിന്റെ അസിസ്റ്റന്റ് ആയിരുന്നു. നാദാനിയാന്‍ ഈ വര്‍ഷം തന്നെ സ്ട്രീമിംഗ് ആരംഭിക്കും. റിലീസ് തിയതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിട്ടില്ല.

NATIONAL
UNION BUDGET 2025 | ഇന്‍ഷൂറന്‍സിൽ ഇനി 100% വിദേശ നിക്ഷേപം; തൊഴിലവസരം കൂടും, ഒപ്പം പുത്തൻ പോളിസികളും വരും
Also Read
user
Share This

Popular

KERALA
NATIONAL
"കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖ"; കേന്ദ്ര പൊതുബജറ്റ് അങ്ങേയറ്റം നിരാശാജനകവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി