കാർഷിക ഉൽപ്പാദനക്ഷമത കുറവുള്ള ജില്ലകളിലെ കർഷകരെ സഹായിക്കാനാണ് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു
ഇതിലൂടെ 1.7 കോടി കർഷകർക്ക് പ്രയോജനം: കാർഷിക ഉൽപ്പാദനക്ഷമത കുറവുള്ള ജില്ലകളിലെ കർഷകരെ സഹായിക്കാനാണ് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഭക്ഷ്യ എണ്ണകളിലും പയറു വർഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക: ആറ് വർഷം നീളുന്ന പ്രധാനമന്ത്രി ധൻനാധ്യ കൃഷി യോജന ദൗത്യത്തിലൂടെ ഭക്ഷ്യ എണ്ണകളിലും പയറു വർഗങ്ങളിലും സ്വയം പര്യാപ്തത നേടുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
തൂർ, ഉറാദ്, മസൂർ സംഭരണം: വില സ്ഥിരപ്പെടുത്തുന്നതിനും ഉൽപ്പാദനം കൂട്ടുന്നതിനുമായി അടുത്ത നാലു വർഷത്തേക്ക് കേന്ദ്ര ഏജൻസികൾ പയറു വർഗങ്ങൾ സംഭരിക്കും.
ബിഹാറിലെ മഖാന ബോർഡ്: മഖാന കൃഷിയുടെ സംസ്കരണവും മൂല്യവർധനയും കൂട്ടാനായി ഒരു സമർപ്പിത ബോർഡ് സ്ഥാപിക്കും.
ഉയർന്ന വിളവ് നൽകുന്ന 'സീഡ് ദൗത്യം': കാർഷികോത്പാദനം മെച്ചപ്പെടുത്തുന്നതിന് ഉയർന്ന വിളവ് നൽകുന്ന വിത്തിനങ്ങൾ ഈ സംരംഭം അവതരിപ്പിക്കും.
കർഷകർക്കുള്ള പിന്തുണ: വിള വൈവിധ്യവത്ക്കരണം, മെച്ചപ്പെട്ട ജലസേചനം, മെച്ചപ്പെട്ട വായ്പാ പദ്ധതി എന്നിവയിലൂടെ 1.7 കോടി കർഷകരെ കൂടി ഉയർത്തിയെടുക്കും.
വിളവെടുപ്പിന് ശേഷമുള്ള പിന്തുണ: പ്ലാനിൽ മെച്ചപ്പെട്ട സംഭരണ സൗകര്യങ്ങളും, നാഫെഡ്, എൻസിസിഎഫ് എന്നിവ മുഖേനയുള്ള മെച്ചപ്പെട്ട സംഭരണവും ഉൾപ്പെടുന്നു.
പരുത്തി ഉത്പാദനക്ഷമതയ്ക്കുള്ള ഒരു പുതിയ ദൗത്യം: എക്സ്‌ട്രാ ലോങ് സ്റ്റേപ്പിൾ (ELS) പരുത്തി ഇനങ്ങൾ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പരുത്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉൽപ്പാദനം കൂട്ടാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.