പഴം-പച്ചക്കറി ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും
കാർഷിക മേഖലയെ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രി ധൻധാന്യ പദ്ധതിക്കാണ് ഇത്തവണ പ്രത്യേക ഫോക്കസ് നൽകിയിരിക്കുന്നത്. വിള വൈവിധ്യവും കാർഷിക ഉത്പാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചന സംവിധാനം മെച്ചപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ വിള വൈവിധ്യവും കാർഷിക ഉത്പാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചന സംവിധാനം മെച്ചപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
അതോടൊപ്പം 100 ജില്ലകൾ കേന്ദ്രീകരിച്ച് 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതികളാണ് ഇവയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പഴം-പച്ചക്കറി ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും. കിസാൻ പദ്ധതികളിൽ വായ്പാ പരിധി ഉയർത്തുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനായി 5.7 കോടി രൂപ നീക്കി വെക്കും.
ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന 'മഖാന' എന്ന ബിഹാറിലെ പ്രത്യേക തരം താമര വിത്ത്.
അതേസമയം, മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം. ഒപ്പം പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ബിഹാറിൽ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.