fbwpx
ഒടിടിയിലും തിളങ്ങി ടൊവിനോയുടെ ഐഡന്റിറ്റി; 10 ദിവസങ്ങള്‍ കൊണ്ട് 200 മില്യണ്‍ സ്ട്രീമിംഗ് മിനിറ്റ് പിന്നിടുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 13 Feb, 2025 12:58 PM

ടൊവിനോ തോമസിനെ കൂടാതെ തൃഷ കൃഷ്ണന്‍, വിനയ് റായി, അജു വര്‍ഗീസ്, മണ്ഡിരാ ബേദി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്

MALAYALAM MOVIE


ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അഖില്‍ പോളും ആനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി. ജനുവരി 2ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഒടിടി റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. ഐഡന്റിറ്റി പുറത്തിറങ്ങി 10 ദിവസത്തിനുള്ളില്‍ 200 മില്യണ്‍ സ്ട്രീമിംഗ് മിനിറ്റ് പിന്നിട്ടുകൊണ്ട് റെക്കോര്‍ഡ് നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 വഴിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ ഈ ചിത്രം ZEE5വില്‍ ലഭ്യമാണ്.

ടൊവിനോ തോമസിനെ കൂടാതെ തൃഷ കൃഷ്ണന്‍, വിനയ് റായി, അജു വര്‍ഗീസ്, മണ്ഡിരാ ബേദി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് അനുസരിച്ച് സംഗീതം നല്‍കിയ ജേക്സ് ബിജോയുടെ സംഗീത നിര്‍വഹണത്തിനും, അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും പ്രേക്ഷകരുടെ കയ്യടികള്‍ നേടിയെടുത്തിട്ടുണ്ട്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ശ്രീകൃഷ്ണപ്പരുന്ത് തുടങ്ങി നിരവധി സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സി ജെ റോയിയുമാണ് ഐഡന്റിറ്റി നിര്‍മിച്ചിരിക്കുന്നത്.


സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടൊവിനോ തോമസിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളില്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

Also Read
user
Share This

Popular

KERALA
KERALA
കോട്ടയം റാഗിങ് കേസിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ SFI പ്രവർത്തകരെന്ന് KSU, കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്‌പി