fbwpx
'തെന്നിന്ത്യന്‍ സിനിമയ്ക്ക് അപമാനം'; ഗെയിം ചെയ്ഞ്ചര്‍ ആദ്യം ദിനം 186 കോടി നേടിയെന്നത് ഫ്രോഡാണെന്ന് രാം ഗോപാല്‍ വര്‍മ്മ
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 10:58 AM

ട്രെയ്ഡ് അനലിസ്റ്റുകളുടെ കണക്കുകളും നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് സൂചന

TELUGU MOVIE


രാം ചരണ്‍-ഷങ്കര്‍ ചിത്രമായ ഗെയിം ചെയിഞ്ചര്‍ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്രെയ്ഡ് അനലിസ്റ്റുകളുടെ കണക്കുകളും നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്. എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ആര്‍ജിവിയുടെ പ്രതികരണം.

'എസ്.എസ് രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയുടെ അത്ഭുതകരമായ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ചുവെങ്കില്‍ ഗെയിം ചെയ്ഞ്ചറിന്റെ അണിയറ പ്രവര്‍ത്തകര്‍ തെന്നിന്ത്യ ഫ്രോഡ് കളിക്കാന്‍ മികച്ചവരാണെന്ന് തെളിയിച്ചിരിക്കുകയാണ്', എന്നാണ് രാം ഗോപാല്‍ വര്‍മ്മ കുറിച്ചത്.

സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെയും സംവിധായകന്‍ ചോദ്യം ചെയ്തു. 'തെന്നിന്ത്യയെ ഇത്തരത്തില്‍ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്തത് ആരാണെന്ന് എനിക്ക് അറിയില്ല. കെജിഎഫ് 2, കാന്താര, ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ സിനിമകളുടെ കളക്ഷനുകളും ഗെയിം ചെയിഞ്ചറിന്റെ അവകാശവാദങ്ങള്‍ക്കൊണ്ട് സംശയത്തിന്റെ നിഴലിലാകും', എന്നും രാം ഗോപാല്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം സിനിമയുടെ നിര്‍മാതാവ് ദില്‍ രാജുവിനെ കുറിച്ചും ആര്‍ജിവി സംസാരിച്ചു. 'ഈ അവിശ്വസിനീയമായ നുണകള്‍ക്ക് പിന്നില്‍ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷെ അത് നിര്‍മാതാവ് ദില്‍ രാജു ആകാന്‍ വഴിയില്ല. കാരണം അദ്ദേഹം ഇത്തരം ഫ്രോഡ് പരിപാടികള്‍ ചെയ്യാന്‍ കഴിവുള്ള വ്യക്തിയല്ല', എന്നും ആര്‍ജിവി പറഞ്ഞു.

ഗെയിം ചെയിഞ്ചറിന്റെ നിര്‍മാതാക്കള്‍ ചിത്രം ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ 186 കോടി നേടിയെന്നാണ് പുറത്തുവിട്ടത്. ഇത് ഗെയിം ചെയിഞ്ചറിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളില്‍ പങ്കുവെച്ചിരുന്നു. ഇത് ശരിയാണെങ്കില്‍ രാജ്യത്തെ നാലാമത്തെ ബെസ്റ്റ് ഓപണിങ് ഇന്ത്യന്‍ സിനിമയായി ഗെയിം ചെയിഞ്ചര്‍ മാറും. എന്തായാലും ട്രെയ്ഡ് അനലിസ്റ്റുകള്‍ ചിത്രം 100 കോടിയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Sacnilk 80 നേടിയെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാം ചരണ്‍, കിയാര അദ്വാനി, എസ്.ജെ സൂര്യ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.

Also Read
user
Share This

Popular

KERALA
NATIONAL
ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്; നിയമത്തിന് അതീതരായി ആരുമില്ല; ബോബി ചെമ്മണ്ണൂരിനെ കുടഞ്ഞ് ഹൈക്കോടതി