മാർച്ച് 20 നാണ് കെ.കെ. രാധാകൃഷ്ണൻ നിർമാണം നടക്കുന്ന വീട്ടിനകത്ത് വെടിയേറ്റ് മരിച്ചത്
കെ.കെ. രാധാകൃഷ്ണൻ, സിജോ ജോസഫ്
കണ്ണൂർ കൈതപ്രത്ത് കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരുമ്പടവ് സ്വദേശി സിജോ ജോസഫാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയത് സിജോ ആയിരുന്നു.
Also Read: 'ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചു, ലഹരിയിടപാടുകാരുമായി ബന്ധം'; നടനെതിരായ എഫ്ഐആർ വിവരങ്ങള്‍
മാർച്ച് 20 നാണ് കെ.കെ. രാധാകൃഷ്ണൻ നിർമാണം നടക്കുന്ന വീട്ടിനകത്ത് വെടിയേറ്റ് മരിച്ചത്. ഭാര്യയുടെ സുഹൃത്തായ എൻ.കെ. സന്തോഷ് നാടൻ തോക്കുപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എത്തിച്ച് നൽകിയത് പെരുമ്പടവ് സ്വദേശി സിജോ ജോസഫ് ആണെന്ന സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. തോക്ക് എത്തിച്ച് നൽകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് സന്തോഷ് കൈതപ്രത്ത് എത്തിയത്. സ്ഥലത്ത് വെച്ച് മദ്യപിച്ച ശേഷം രാധാകൃഷ്ണനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം തളിപറമ്പ് കോടതിയിൽ ഹാജരാക്കിയ സിജോയെ റിമാൻഡ് ചെയ്തു. രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് സന്തോഷ് കൊലപാതകം നടത്തിയത്.
Also Read: ചോദ്യപേപ്പർ ചോർച്ച: പാലക്കുന്ന് ഗ്രീൻവുഡ്‌സ് കോളേജ് പ്രിൻസിപ്പലിനെതിരെ കേസ്
രാധാകൃഷ്ണന്റെ ഭാര്യ മിനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ താമസിക്കുന്ന വീട്ടിലെ വിറക് പുരയിൽ നിന്നാണ് പൊലീസ് തോക്ക് കണ്ടെത്തിയത്. മിനിയേ ഇതുവരെ ഗൂഢാലോചനാ കേസിൽ പ്രതിയാക്കിയിട്ടില്ല.