ചായ കുടിക്കാൻ സാർ 500 രൂപ വെച്ചോയെന്നും എല്ലാം ഉത്തരക്കടലാസ് വിദ്യാർഥികൾ കുറിച്ചു
കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിൽ പത്താം ക്ലാസ് പരീക്ഷയിൽ പരീക്ഷ പാസാകാൻ പരിശോധകൻ സഹായിക്കണമെന്ന അപേക്ഷ കണ്ടെത്തി. "എൻ്റെ സ്നേഹം നിങ്ങളുടെ കൈകളിലാണ്" എന്ന് എഴുതുകയും, മൂല്യനിർണയം നടത്തുന്ന അധ്യാപകന് കൈക്കൂലി യായി ഒരു തുക നൽകുകയും ചെയ്തു. "ദയവായി എന്നെ കടത്തിവിടൂ, എൻ്റെ സ്നേഹം നിങ്ങളുടെ കൈകളിലാണ്," ഉത്തരക്കടലാസുകൾക്കിടയിൽ 500 രൂപ വച്ചുകൊണ്ട് ഒരു വിദ്യാർഥി പറഞ്ഞു.
ഞാൻ വിജയിച്ചാൽ മാത്രമേ, സാറിനോടുള്ള എൻ്റെ സ്നേഹം തുടരൂ,ചായ കുടിക്കാൻ സാർ 500 രൂപ വെച്ചോയെന്നും എല്ലാം ഉത്തരക്കടലാസ് വിദ്യാർഥികൾ കുറിച്ചു. ഈ പ്രധാനപ്പെട്ട പരീക്ഷയിൽ വിജയിക്കുന്നതിനെ ആശ്രയിച്ചിരിക്കും തൻ്റെ ഭാവി. എന്നെ പാസ്സാക്കിയില്ലെങ്കിൽ എൻ്റെ അച്ഛനും അമ്മയും എന്നെ കോളേജിൽ അയക്കില്ല, എന്നെല്ലാം വിദ്യാർഥികൾ കുറിച്ചു.