രണ്‍ബീര്‍ കപൂര്‍ നിലവില്‍ സഞ്ജയ് ലീല ഭന്‍സാലിയുടെ ലൗ ആന്‍ഡ് വാറിന്റെ ചിത്രീകരണത്തിലാണ്
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് ധൂം 4ല്‍ കേന്ദ്ര കഥാപാത്രമാകുന്നതെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ അപഡേറ്റുകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. അതിനിപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. എന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും എന്ന് ചിത്രം റിലീസ് ചെയ്യുമെന്നും ഇന്ത്യ ടുടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2026 ഏപ്രിലില്‍ ആണ് രണ്‍ബീര്‍ കപൂര്‍ ധൂം 4നായുള്ള ചിത്രീകരണം ആരംഭിക്കുക. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ധൂം ഫ്രാഞ്ചൈസ് ചിത്രമയ ധൂം 4 2027ല്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നലിവില്‍ ചിത്രത്തിനായുള്ള നായികയെയും വില്ലനെയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ 2ല്‍ ജൂനിയര്‍ എന്‍ടിആറിനെ പോലെ തന്നെ തെന്നിന്ത്യയില്‍ നിന്നുള്ള താരമായിരിക്കണം ധൂം 4ലെ വില്ലന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്‍ബീര്‍ കപൂര്‍ നിലവില്‍ സഞ്ജയ് ലീല ഭന്‍സാലിയുടെ ലൗ ആന്‍ഡ് വാറിന്റെ ചിത്രീകരണത്തിലാണ്. മുംബൈയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തില്‍ ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു റൊമാന്റിക് ഡ്രാമയാണ് ചിത്രം. 2026 മാര്‍ച്ച് 20ന് ചിത്രം റിലീസ് ചെയ്യും.
2026ന് മുന്നെ സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമല്‍ പാര്‍ക്കും ചിത്രീകരണം ആരംഭിക്കില്ല. നിലവില്‍ വാങ്ക മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. രണ്‍ബീര്‍ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ചിത്ത്രതില്‍ രാമന്റെ വേഷത്തിലാണ് താരം എത്തുന്നത്. സായ് പല്ലവി സീതയുടെ വേഷവും യാഷ് രാവണന്റെ വേഷവുമാണ് ചെയ്യുന്നത്. 2026 ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തും. നിലവില്‍ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്.