fbwpx
രാഹുല്‍ ഗാന്ധി ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരന്‍: സെയ്ഫ് അലി ഖാന്‍
logo

ന്യൂസ് ഡെസ്ക്

Posted : 27 Sep, 2024 11:25 AM

ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് സെയ്ഫ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചത്

BOLLYWOOD MOVIE


രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് സെയ്ഫ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചത്. രാജ്യത്തെ ധീരരായ രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയെ കുറിച്ചാണ് സെയ്ഫ് അലി ഖാന്‍ സംസാരിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ദേവരയുടെ പ്രമോഷന്റെ ഭാഗമായാണ് താരം പരിപാടിയില്‍ പങ്കെടുത്തത്.

ചടങ്ങില്‍ ഏത് തരത്തിലുള്ള രാഷ്ട്രീയക്കാരനെയാണ് ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് 'എനിക്ക് ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരെയാണ് ഇഷ്ടം', എന്നാണ് സെയ്ഫ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി എന്നിവരുടെ പേര് പറഞ്ഞ്, അവരില്‍ നിന്ന് ഇന്ത്യയെ ഭാവിയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ധീരനായ ഒരു രാഷ്ട്രീയക്കാരനെ തെരഞ്ഞെടുക്കാന്‍ സെയ്ഫ് അലി ഖാനോട് പറയുകയായിരുന്നു.

'അവരെല്ലാം ധൈര്യശാലികളാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ചെയ്തത് വളരെ ശ്രദ്ധേയമാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെ ആളുകള്‍ അനാദരിക്കുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ രസകരമായ രീതിയില്‍ കഠിനാധ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അത് മാറ്റിമറച്ചുവെന്ന് ഞാന്‍ കരുതുന്നു', എന്നാണ് സെയ്ഫ് അതിന് മറുപടി പറഞ്ഞത്.

രാഹുലിനെ പ്രശംസിക്കുന്ന സെയ്ഫിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്കുള്ള സെയ്ഫിന്റെ 'അംഗീകാരം' എന്നാണ് പലരും വീഡിയോയെ വിശേഷിപ്പിക്കുന്നത്.

അതേസമയം സെയ്ഫ് അലി ഖാന്റെ തെലുങ്ക് ചിത്രമായ ദേവര - പാര്‍ട്ട് 1 തിയേറ്ററില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറാണ് കേന്ദ്ര കഥാപാത്രം. വില്ലന്‍ വേഷത്തിലാണ് സെയ്ഫ് അലി ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. കൊരടാല ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജാന്‍വി കപൂറാണ് നായിക.


Also Read
user
Share This

Popular

KERALA
KERALA
ഐ.സി. ബാലകൃഷ്ണന്‍ ഉടന്‍ കേരളത്തിലേക്കില്ല; ജാമ്യം കിട്ടുന്നതുവരെ കര്‍ണാടകയില്‍ തുടരാന്‍ തീരുമാനം