ഈ സിനിമ ഏത് രീതിയില്‍ വന്നാലും എനിക്ക് ഇത് എന്നും പ്രിയപ്പെട്ടതായിരിക്കും
നോണ്‍സന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നവംബര്‍ 22ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ നസ്രിയയും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. തുടക്കത്തില്‍ പ്രേക്ഷകര്‍ സൂക്ഷ്മദര്‍ശിനി ഒരു റോം കോമാണെന്നാണ് കരുതിയതെങ്കില്‍ അത് അങ്ങനെയല്ലെന്നാണ് എം സി ജിതിന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞത്. ആ പേരിലുണ്ട് സിനിമയെല്ലാമെന്നും ജിതിന്‍ പറഞ്ഞു.
നോണ്‍സന്‍സിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് വന്ന ഐഡിയ
ഞാന്‍ ആദ്യത്തെ സിനിമയായ നോണ്‍സന്‍സ് ചെയ്ത് പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് സൂക്ഷ്മദര്‍ശിനിയുടെ ബെയിസിക് ഐഡിയ എന്റെ മനസിലേക്ക് വരുന്നത്. നോണ്‍സന്‍സിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തെ വന്നതാണ്. നോണ്‍സന്‍സ് എന്റെ ശരീരത്തില്‍ നിന്ന് വിട്ട് പോവുകയും സൂക്ഷ്മദര്‍ശിനിയുടെ ഐഡിയ എന്റെ ശരീരത്തിലേക്ക് കയറുകയും ചെയ്യുന്ന ഒരു പ്രൊസസ് ആയിരുന്നു അത്. അന്ന് മുതല്‍ ഞാന്‍ സൂക്ഷ്മദര്‍ശിനിയുടെ ജോലികളിലാണ്. വേറെ പരിപാടികളൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ സൂക്ഷ്മദര്‍ശിനി പോയി അടുത്ത സാധനം എന്റെ ശരീരത്തിലേക്ക് കയറി. എപ്പോഴും ഇതൊരു പ്രൊസസ് ആയിട്ട് ഇങ്ങനെ സംഭവിക്കുകയാണ് ചെയ്യാറ്.
തുടക്കത്തില്‍ ഒരു പ്രൊജക്ട് ഡിസൈനിങ് ആയാണ് ഞാന്‍ സൂക്ഷ്മദര്‍ശിനിയെ കണ്ടത്. ഒരു പ്രാക്റ്റിക്കല്‍ സെന്‍സിബിലിറ്റിയിലാണ് അതിനെ കാണുന്നത്. കാരണം ഞാന്‍ നോണ്‍സന്‍സ് ചെയ്യുമ്പോള്‍ അത് ഒരു ദിവസം നടക്കുന്ന കഥയായിരുന്നു. അപ്പോള്‍ മിക്ക ദിവസങ്ങളിലും എനിക്ക് വൈകുന്നേരം ഒരു നാല് മണിക്ക് ശേഷം ഷൂട്ട് ചെയ്യാന്‍ പറ്റാറില്ല. കാരണം രാത്രി സീനുകള്‍ ഇല്ല സിനിമയില്‍. അപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു രാത്രി ഒന്‍പത് മണിവരെ ഷൂട്ട് ചെയ്യുന്ന സിനിമയാണ് നമുക്ക് കുറച്ച് കൂടി പ്രൊജക്ട് വയബിലിറ്റിയും നമുക്ക് പ്രാക്റ്റിക്കല്‍ ആകുന്ന കാര്യങ്ങള്‍. അതിന് എപ്പോഴും ഇന്റീരിയേഴ്‌സ് കൂടുതലുള്ള സ്ഥലമാണ് എന്നുണ്ടെങ്കില്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റും. അപ്പോള്‍ ആദ്യത്തെ ചിന്ത അതായിരുന്നു. ഇങ്ങനെയുള്ള ഒരു കഥയായിരിക്കണം അടുത്തത് എന്ത് എന്ന് ആലോചിച്ചപ്പോഴാണ് കുറേ വീടുകള്‍ ഉള്‍ക്കൊള്ളിച്ച് ചെയ്യാം എന്ന് തീരുമാനിക്കുന്നത്. പിന്നെ ആദ്യത്തെ സിനിമ ഒരു റോഡ് മൂവിയായിരുന്നു. അത് മാറ്റിയിട്ട് ഒരു ഇടത്തില്‍ തന്നെയുള്ള കുറേ വീടുകള്‍ വെച്ച് ചെയ്താല്‍ നന്നാകുമെന്ന് തോന്നി. ഒരു തലയണമന്ത്രം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് പരിപാടിയില്‍ ഒരു ത്രില്ലര്‍/മിസ്റ്ററി ഡ്രാമ പറയാമെന്നാണ് ഞാന്‍ ചിന്തിച്ചത്. അങ്ങനെ ആലോചിച്ച് ഒരു ഫീമെയില്‍ ഡിറ്റക്റ്റീവ് മൂഡില്‍ കാര്യങ്ങള്‍ ചെയ്യാം എന്ന് തീരുമാനിച്ചു. ഒരു ഫീമെയില്‍ ഡിറ്റക്റ്റീവ് എന്ന് പറയുന്ന കഥാപാത്രം അങ്ങനെ മലയാളത്തില്‍ എന്റെ അറിവില്‍ ഇല്ല.
പല പ്രൊഫഷന്‍സ്, സിബിഐ, പൊലീസ്, വക്കീല്‍ ഇതെല്ലാം ഇന്‍വെസ്റ്റിഗേഷനാണ്. അപ്പോള്‍ ഞാന്‍ അതൊരു ഫീമെയില്‍ ആസ്‌പെക്റ്റില്‍ ചെയ്യുമ്പോള്‍ പ്രൊഡക്ഷന്‍സിന്റെ അടുത്ത് പോകുമ്പോള്‍ പലരും എന്റെ അടുത്ത് തിരിച്ചു ചോദിക്കാന്‍ പോകുന്നത് ഇത് മെയിലിനെ വെച്ച് ചെയ്തൂടെ എന്നായിരിക്കും. അപ്പോള്‍ എങ്ങനെ അതൊരു ഫീമെയിലില്‍ ഫിറ്റ് ഇന്‍ ചെയ്യണം. ഫീമെയില്‍ ഡിറ്റക്റ്റീവ് എന്ന കോണ്‍സപ്റ്റ് എങ്ങനെ ഫീമെയിലില്‍ മാത്രമായിട്ട് അതിനെ കൊണ്ടുവരണം എന്ന കോണ്‍സെപ്റ്റില്‍ ആലോചിക്കുമ്പോഴാണ് എനിക്ക് എന്റെ വീട്ടില്‍ നിന്ന് തന്നെ ഇതിന്റെ ഒരു ഉത്തരം കിട്ടുന്നത്. അപ്പോള്‍ അങ്ങനെയാണ് ഞാന്‍ ഇതിലേക്ക് വരുന്നത്. ഞാന്‍ ഇനി അതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ അത് സ്‌പോയിലര്‍ ആയി മാറും. അത് കുറേ കൂടി കണ്ടന്റ് ഓറിയന്റഡ് ആവും. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അതേ കുറിച്ച് സൂക്ഷിച്ചേ പറയുന്നുള്ളു. കാരണം ഇത് റിലീസിന് ശേഷമാണെങ്കില്‍ ഞാന്‍ പറയാം. ശരിക്കും പറഞ്ഞാല്‍ ഇത് ഓര്‍ഗാനിക്കലി സംഭവിച്ചതാണ്. ആദ്യത്തെ ചിന്ത പ്രൊജക്റ്റ് ഡിസൈനിങിലാണ് വന്നത്. പിന്നെ അതിന് പറ്റിയ ഒരു ഡ്രാമ ക്രിയേറ്റ് ചെയ്ത് അങ്ങനെ വരുകയായിരുന്നു.
റോംകോമല്ല ത്രില്ലര്‍ മിസ്റ്ററി ഡ്രാമ
happy hours-ലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ പല സ്ഥലത്തും പോയിരുന്നു. 2020 തുടക്കത്തിലാണ് happy hours-ലേക്ക് വരുന്നത്. അന്ന് ഞങ്ങള്‍ 2021ല്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. വേറെ ഒരു കാസ്റ്റ് ആന്‍ഡ് ക്രൂ ആയിരുന്നു. അത് 2021ല്‍ നടന്നില്ല. പിന്നെ 2022ന്റെ അവസാനത്തിലാണ് നസ്രിയ കഥ കേള്‍ക്കുന്നത്. നസ്രിയ കഥ കേട്ട് ഭയങ്കര എക്‌സൈറ്റഡ് ആവുകയും. പിന്നീട് 2023ല്‍ ബേസില്‍ വരുന്നു. 2023ല്‍ തന്നെ അവരുടെ ഡേറ്റ് ഉണ്ടായിരുന്നു. പക്ഷെ അത് നടന്നത് 2024ലാണ്. അതാണ് അതിന്റെ ഒരു ജേണി.
ഇന്നലെ ഞങ്ങള്‍ ഒരു പ്രോമോ സോങ് റിലീസ് ചെയ്തിരുന്നു. ആ പാട്ട് റിലീസ് ചെയ്യുന്നത് വരെ ആളുകള്‍ ഇതൊരു റോംകോമാണെന്നാണ് വിശ്വസിച്ചിരുന്നത്. അപ്പോള്‍ ഇന്നലത്തെ പാട്ടോട് കൂടി തന്നെ പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ടാകും ഇത് വേറൊരു ജോണറാണ് എന്നത്. ഒരു മിസ്റ്ററി ആണ്. നമ്മള്‍ ആ പാട്ടിന് മിസ്റ്ററി സോങ് എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ഇതൊരു റൊമാന്റിക് കോമഡി അല്ല. ഇതൊരു മിസ്റ്ററി ത്രില്ലര്‍ തന്നെയാണ്. പിന്നെ നസ്രിയയെയും ബേസിലിനെയും പൊതുസമൂഹം കാണുന്ന ഒരു കാഴ്ച്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും സിനിമയില്‍ ഉണ്ടാവുക. ഇവരെ കാണുമ്പോള്‍ ഒരു ലൈറ്റ് ഹാര്‍ട്ടഡ്, ഫണ്‍ പരിപാടി ആയിരിക്കുമല്ലോ എന്ന ചിന്ത പ്രേക്ഷകര്‍ക്ക് വന്നേക്കാം. അങ്ങനെയൊക്കെയാണ് കമന്റ്‌സിലൊക്കെ കാണുന്നത്. പക്ഷെ അങ്ങനെയല്ല അത്. വേറെ ഒരുപാട് ഷെയിഡ്‌സുള്ള കഥാപാത്രങ്ങളാണ്.
വ്യക്തിപരമായി ഞാന്‍ എന്റെ കണ്ടന്റിനെ കുറിച്ചാണ് എപ്പോഴും വറീഡ് ആകുന്നത്. ഇന്നയാള്‍ ചെയ്തതുകൊണ്ട് ഇങ്ങനെ എന്ന പെര്‍സ്‌പെക്റ്റീവില്‍ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. രണ്ട് പേരും സിനിമയില്‍ അടിപൊളിയായിട്ടാണ് ചെയ്തിരിക്കുന്നത്. അവര്‍ രണ്ട് പേരും പെര്‍ഫോമേഴ്‌സ് ആണ്. അവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അവര്‍ അത്രയും സ്മാര്‍ട്ട് ആയിട്ടാണ് ഓരോ കാര്യങ്ങളും സിനിമയില്‍ ചെയ്തിരിക്കുന്നത്. ഇവരെ രണ്ട് പേരെയും സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ സാധിച്ചത് എന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. പിന്നെ എന്റെ ഹൈ കണ്ടന്റാണ്. അതില്‍ ഞാന്‍ സാറ്റിസ്‌ഫൈഡ് ആയിട്ട് തന്നെയാണ് ഈ പരിപാടിക്ക് ഇറങ്ങിയത്.
കണ്ടന്റാണ് നമ്മുടെ കിംഗ്
സൂക്ഷ്മദര്‍ശിനി ഒരു ലോഗ് ലൈനില്‍ നിന്നുണ്ടായ ടൈറ്റിലാണ്. ആ ടൈറ്റിലില്‍ ഉണ്ട് മൊത്തം സിനിമ എന്താണെന്നുള്ളത്. ഇനി സിനിമ കണ്ട് കഴിയുമ്പോള്‍ എല്ലാവര്‍ക്കും അത് വ്യക്തമാകും. സൂക്ഷ്മദര്‍ശിനി എന്ന പേര് ഒരു കോണ്‍സെപ്റ്റ് ഓറിയന്റഡ് ടൈറ്റിലാണ്. സൂക്ഷ്മദര്‍ശിനി എന്ന് പറയുന്നതിന്റെ ഇംഗ്ലീഷ് വാക്ക് മൈക്രോസ്‌കോപ്പ് ആണല്ലോ. അപ്പോള്‍ ഒരു മൈക്രോസ്‌കോപ്പിക് ഒബ്‌സെര്‍വേഷന്‍ ആയിരിക്കുമെന്നൊരു ബെയിസിക് ഐഡിയയുണ്ട്. പക്ഷെ അതിന് അപ്പുറത്തേക്ക് അതിന് ഒരുപാട് ഷെയിഡുകള്‍ ഉണ്ട്. എനിക്ക് തോന്നുന്നു സിനിമ കണ്ട് കഴിയുമ്പോഴാണ് ആ ടൈറ്റിലിനെ ഡീക്കോഡ് ചെയ്യാന്‍ പോകുന്നത്.
വ്യക്തിപരമായി എന്നോട് ചോദിക്കുകയാണെങ്കില്‍ എനിക്ക് ഈ സിനിമയോടുള്ള കിക്ക് കഴിഞ്ഞു. ഇനി സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. സത്യം പറഞ്ഞാല്‍ സൂക്ഷ്മദര്‍ശിനി എന്റെ ശരീരത്തില്‍ നിന്ന് ഡിറ്റാച്ച്ഡ് ആയിക്കൊണ്ടിരിക്കുകയാണ്. എപ്പോഴും ഒന്ന് കഴിയുമ്പോള്‍ അടുത്തത് എന്റെ ശരീരത്തിലേക്ക് കയറും. എന്റെ ഹൈ അതിലേക്കാണ് കയറുന്നത്. ഈ സിനിമ ഏത് രീതിയില്‍ വന്നാലും എനിക്ക് ഇത് എന്നും പ്രിയപ്പെട്ടതായിരിക്കും. എനിക്ക് ഇതിനോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവും നെഗറ്റീവ് സംഭവിച്ചാലും പോസിറ്റീവ് സംഭവിച്ചാലും മാറാന്‍ പോകുന്നില്ല.
സിനിമയില്‍ എല്ലാവരും ഗ്രൗണ്ടഡ് ആയ കഥാപാത്രങ്ങളാണ്. വെറുതെ വന്ന് പോകുന്നവരല്ല. അവര്‍ക്കൊക്കെ സിനിമയില്‍ പര്‍പ്പസ് ഉണ്ട്. എല്ലാവരും കണ്ടന്റ് ഇഷ്ടപ്പെട്ടിട്ട് വന്നവരാണ്. എന്റെയും പ്രൊഡക്ഷന്റേയും നസ്രിയയുടെയും ബേസിലിന്റെയും ഒക്കെ ഹൈ കണ്ടന്റാണ്. കണ്ടന്റാണ് നമ്മുടെ കിംഗ് എന്നെനിക്ക് തോന്നുന്നു.