ബാലികാസദനത്തിലെ കൗണ്‍സിലിങ്ങില്‍ മൂത്ത കുട്ടിയാണ് പീഡനവിവരം വെളിപ്പെടുത്തിയത്
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരന്‍ പിടിയിൽ. കുട്ടികളുടെ അര്‍ധ സഹോദരനാണ് അറസ്റ്റിലായത്. 13, 12, 9 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കോന്നിയിലെ ബാലികാസദനത്തില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടികള്‍. കഴിഞ്ഞ വര്‍ഷം വേനലവധിക്ക് സ്‌കൂള്‍ അടച്ച് വീട്ടിലെത്തിയപ്പോഴാണ് സഹോദരന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ബാലികാസദനത്തിലെ കൗണ്‍സിലിങ്ങില്‍ മൂത്ത കുട്ടിയാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം സിഡബ്ല്യൂസിയെ അറിയിക്കുകയായിരുന്നു.
Also Read: സ്വത്തിനായി 52കാരിയെ വിവാഹം ചെയ്തു, പിന്നീട് ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
പെണ്‍കുട്ടികളുടെ മൊഴിയില്‍ അറസ്റ്റ് ചെയ്ത പതിനേഴുകാരനെ കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.