ഈ സിനിമ ശ്രദ്ധയോടെ, ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യത്തോടെയും നിര്‍മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റൊരു പ്രതിഫലത്തേക്കാള്‍ വലുതാണ് : മോഹന്‍ലാല്‍
തുടരും സിനിമയ്ക്ക് ലഭിക്കുന്ന അഭിനന്ദന പ്രവാങ്ങള്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചത്. താന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ വികാരാധീനനാണെന്നും ഈ നന്ദി തന്റെ മാത്രമല്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാലിന്റെ പോസ്റ്റ്:
തുടരും എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണത്തിലും സ്‌നേഹത്തിലും ഞാന്‍ വികാരാധീനനാണ്. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിനും അതിന്റെ ആത്മാവ് കണ്ടതിനും സ്‌നേഹത്തോടെ സിനിമ കണ്ടതിനും നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും സ്‌നേഹവും പ്രയത്‌നവും ആത്മാവും നല്‍കി എന്നോടൊപ്പം ഈ യാത്ര നടത്തിയ ഓരോ വ്യക്തിയുടെയും സ്വന്തമാണ്.
രഞ്ജിത്ത് എം, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജെയ്ക്‌സ് ബിജോയ് എന്നിവരോടും ഞങ്ങളുടെ അസാധാരണ ടീമിനോടും - നിങ്ങളുടെ കലാപരമായ കഴിവും അഭിനിവേശവുമാണ് ഈ സിനിമയെ തുടരുമാക്കിയത്.
ഈ സിനിമ ശ്രദ്ധയോടെ, ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യത്തോടെയും നിര്‍മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റൊരു പ്രതിഫലത്തേക്കാള്‍ വലുതാണ്. അതൊരു യഥാര്‍ത്ഥ അനുഗ്രഹമാണ്. നന്ദി.
നേരത്തെ ശോഭന ഇന്‍സ്റ്റഗ്രമില്‍ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. 'ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 38,000 ടിക്കറ്റുകള്‍ വിറ്റിരിക്കുന്നു തുടരും എന്ന ചിത്രം. വളരെ സന്തോഷം. ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ തന്നെ സ്തംഭിച്ചുപോയി. കൂടുതല്‍ സ്‌പോയിലറുകള്‍ ഞാന്‍ പറയുന്നില്ല. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നിര്‍മ്മാതാവ് രഞ്ജിത്തിനും അഭിനന്ദനങ്ങള്‍. എല്ലാവര്‍ക്കും നന്ദി. എല്ലാവരും കാണുക. ഇത് നല്ലൊരു ഫാമിലി ഡ്രാമയാണ്. ത്രില്ലറും കൂടിയാണ്. ചിത്രം വേഗത്തില്‍ തന്നെ എല്ലാവരും കാണുമെന്ന് വിശ്വസിക്കുന്നു. നന്ദി', എന്നാണ് ശോഭന വീഡിയോയില്‍ പറഞ്ഞത്.