fbwpx
ശോഭാ സുരേന്ദ്രൻ്റെ തൃശൂരിലെ വീടിനു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Apr, 2025 11:13 AM

ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്നാണ് സംശയം. സംഭവത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

KERALA


ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് സമീപം ബോംബേറ്. ശോഭയുടെ അയൽവാസിയുടെ വീട്ടിലേക്കാണ് പതിനൊന്നരയോടെ അജ്ഞാതർ ബോംബ് എറിഞ്ഞത്.


ALSO READ: "പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി


വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് ബോംബെറിഞ്ഞതായി പരിസരവാസികൾ അറിഞ്ഞത്. ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്നാണ് സംശയം. സംഭവത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചുകൊണ്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി.


ALSO READ: മഹാ ഇടയന് വിട നൽകാൻ ലോകം; സംസ്കാരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്


സംഭവം നടക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി 10.45 ഓടുകൂടിയാണ് സ്ഫോടനം ഉണ്ടായതെന്നും വലിയ ശബ്ദത്തോടുകൂടി പൊട്ടിത്തെറി ഉണ്ടായപ്പോൾ പുറത്തിറങ്ങി നോക്കിയെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. വീട് ലക്ഷ്യമാക്കി തന്നെ എറിഞ്ഞതാണ് എന്നാണ് കരുതുന്നത്. ആസൂത്രണം ചെയ്തത് നടപ്പിലാക്കിയതാണെന്ന് അറിയണം. പൊലീസിൽ അക്കാര്യങ്ങളെല്ലാം മൊഴി നൽകിയിട്ടുണ്ട്. പൊലീസ് പ്രതിയെ അന്വേഷിച്ച് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടി എന്ന നിലയിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.


ഇങ്ങനെയൊരു സംഭവം ഉണ്ടായത് ഞെട്ടലിലാണ് തങ്ങളെന്നും വെല്ലുവിളികൾ നേരിടാൻ പാർട്ടി സജ്ജമാണെന്നും ബിജെപി ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് പ്രതികരിച്ചു. സംഭവത്തിനു പിന്തുണ വരെ പൊലീസ് അന്വേഷണത്തിൽ പുറത്തുകൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജസ്റ്റിൻ ജേക്കബ് പ്രതികരിച്ചു.

NATIONAL
'ഞാന്‍ ഇന്ത്യയുടെ മരുമകള്‍, തിരിച്ചയക്കരുത്'; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നെത്തിയ സീമ ഹൈദര്‍
Also Read
user
Share This

Popular

KERALA
NATIONAL
വീണയുടെ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത അസത്യം, വാർത്ത നൽകുന്നവർക്ക് എന്തും നൽകാം: മുഹമ്മദ് റിയാസ്