നടി ലക്ഷ്മി മഞ്ജു സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ഈ ഗ്രൂപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്
ഹിറ്റ് 3 എന്ന ചിത്രത്തിന്റെ പ്രമോഷിനിടെ നടന്‍ നാനി താരങ്ങള്‍ക്കിടയിലുള്ള സീക്രട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. രാം ചരണ്‍, അല്ലു അര്‍ജുന്‍, റാണ ദഗ്ഗുബാട്ടി എന്നിവരടങ്ങുന്ന ഗ്രൂപ്പായിരുന്നു അത്. എന്നാല്‍ ആ ഗ്രൂപ്പിപ്പോള്‍ ആക്ടീവല്ലെന്നും നാനി വെളിപ്പെടുത്തി.
"ഞാനും രാം ചരണും അല്ലു അര്‍ജുനും റാണ ദഗ്ഗുബാട്ടിയുമെല്ലാം ഉണ്ടായിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിപ്പോള്‍ ആക്ടീവ് അല്ല. ആ ഗ്രൂപ്പ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിരുന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോള്‍ അത് നിലവിലില്ല. എന്തുകൊണ്ട് അത് ആക്ടീവല്ല എന്നതിന് വ്യക്തമായ കാരണമില്ല", എന്നാണ് നാനി പറഞ്ഞത്.
മറ്റേതൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് പോലെയും സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കാനും തമാശകള്‍ പങ്കിടാനുമാണ് അത് ഉപയോഗിച്ചിരുന്നതെന്നും നാനി വ്യക്തമാക്കി. ഗ്രൂപ്പില്‍ നിരവധി താരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ അത് ജോലിയില്‍ നിന്നും തന്റെ ശ്രദ്ധ തിരിച്ചിരുന്നെന്നും നാനി കൂട്ടിച്ചേര്‍ത്തു.
നടി ലക്ഷ്മി മഞ്ജു സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ഈ ഗ്രൂപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 'ആ ഗ്രൂപ്പ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. റാണ, രാം ചരണ്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് വളര്‍ന്നവരാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ഗ്രൂപ്പ് വളര്‍ത്തിയെടുക്കാനും അതിന്റെ ഭാഗമാകാന്‍ സാധിച്ചതിലും എനിക്ക് അഭിമാനമുണ്ട്', എന്നാണ് ലക്ഷ്മി മഞ്ജു പറഞ്ഞത്.