fbwpx
എ ഗ്യാങ്‌സ്റ്റര്‍ സ്‌റ്റോറി; ലോറന്‍സ് ബിഷ്‌ണോയിയുടെ ജീവിതം വെബ് സീരീസ് ആകുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 19 Oct, 2024 09:07 AM

ലോറന്‍സ്-എ ഗ്യാങ്‌സ്റ്റര്‍ സ്‌റ്റോറി എന്നാണ് സീരീസിന്റെ പേര്

BOLLYWOOD MOVIE


ബിഷ്‌ണോയി ഗ്യാങ് തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ജാനി ഫയര്‍ ഫോക്‌സ് ഫിലിം പ്രൊഡക്ഷന്‍ ഹൗസാണ് വെബ് സീരീസ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ലോറന്‍സ്-എ ഗ്യാങ്‌സ്റ്റര്‍ സ്‌റ്റോറി എന്നാണ് സീരീസിന്റെ പേര്. ഈ പേരിന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്റെ അനുമതി ലഭിച്ചു.

വെബ് സീരീസ് ലോറന്‍സ് ബിഷ്‌ണോയിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഗ്യാങ്സ്റ്റര്‍ എന്ന നിലയിലേക്കുള്ള അയാളുടെ വളര്‍ച്ചയാണ് സീരീസില്‍ ഉണ്ടായിരിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരായിരിക്കും സ്‌ക്രീനില്‍ ലോറന്‍സ് ആയി എത്തുക എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.


ALSO READ: ലോറന്‍സ് ബിഷ്‌ണോയിയുടെ അത്രയും ഭംഗി സിനിമാ താരങ്ങള്‍ക്കില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ; ബയോപിക്കില്‍ സല്‍മാന്‍ ഖാന്‍ മതിയെന്ന് ആരാധകര്‍



യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു കഥ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പൊഡക്ഷന്‍ ഹൗസ് മേധാവി അമിത് ജാനി പറഞ്ഞു. എ ടെയ്‌ലര്‍ മര്‍ഡര്‍ സ്റ്റോറി, കറാച്ചി ടു നോയ്ഡ എന്നിവയാണ് ജാനി ഫയര്‍ ഫോക്‌സ് നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങള്‍.


NATIONAL
'ഉപാധികളില്ലാതെ'; സ്റ്റാലിനെ എതിരിടാന്‍ ബിജെപിയുമായി വീണ്ടും കൈകോർത്ത് എഐഎഡിഎംകെ
Also Read
user
Share This

Popular

NATIONAL
KERALA
'ഉപാധികളില്ലാതെ'; സ്റ്റാലിനെ എതിരിടാന്‍ ബിജെപിയുമായി വീണ്ടും കൈകോർത്ത് എഐഎഡിഎംകെ