fbwpx
ഫെൻജൽ പ്രളയത്തിനിടെ തമിഴ്‌നാട്ടിൽ പിറന്നത് 1526 കുഞ്ഞുങ്ങൾ; ദുരിതങ്ങൾക്കിടയിലും തണലായത് ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ
logo

ന്യൂസ് ഡെസ്ക്

Posted : 09 Dec, 2024 04:21 PM

പ്രസവം മാത്രമല്ല, പ്രസവാനന്തര സംരക്ഷണവും ആരോഗ്യ പ്രവർത്തകർ ഏറ്റെടുത്തു

NATIONAL


ഫെൻജൽ ചുഴലിക്കാറ്റിൻ്റെ ഭീതിക്കും വെള്ളപ്പൊക്കത്തിനുമിടെ തമിഴ്‌നാട്ടിൽ പിറന്നത് 1526 കുഞ്ഞുങ്ങളാണ്. ദുരിതങ്ങൾക്കിടയിലും തണലായത് ആരോഗ്യപ്രവർത്തകരുടെ ഏകോപിത പ്രവർത്തനമാണ്. പ്രസവം മാത്രമല്ല, പ്രസവാനന്തര സംരക്ഷണവും ആരോഗ്യ പ്രവർത്തകർ ഏറ്റെടുത്തു.

ചുഴലിക്കാറ്റും പേമാരിയും ഒപ്പം ദുരിതം വിതച്ച വെള്ളപ്പൊക്കവും മൂലം കഴിഞ്ഞ രണ്ടാഴ്ച്ചയോളം തമിഴ്‌നാട് അനുഭവിച്ചത് വലിയ കെടുതിയാണ്. അനാഥരായവരും വീട് തകർന്നവരും റിലീഫ് ക്യാംപുകളിലേക്ക് മാറേണ്ടി വന്നവരും നിരവധിയാണ്. ചിലർക്ക് ഉറ്റവരെ നഷ്ടമായി, മറ്റ് ചിലർക്ക് പ്രിയപ്പെട്ട വളർത്തുമൃഗങ്ങളേയും. പല കെട്ടിടങ്ങളുടേയും പരിസരം വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞു. പനിയും അസുഖങ്ങളും കൂടി. എന്നാൽ ഫെൻജൽ ചുഴലിക്കാറ്റും ന്യൂനമർദവും പേമാരി സൃഷ്ടിച്ച ദിനങ്ങൾക്കിടെ തമിഴ്‌നാട്ടിൽ സന്തോഷകരമായ ഒരു കാര്യം കൂടി സംഭവിച്ചു.


ALSO READ: "ഇത് ഇന്ത്യയാണ്, ഇവിടെ എങ്ങനെ ഭരണം നടക്കണമെന്ന് ഭൂരിപക്ഷം തീരുമാനിക്കും"; വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി


മഴക്കെടുതി രൂക്ഷനാശം വിതച്ച ചെന്നൈ, വിഴുപ്പുരം, തിരുവണ്ണാമലൈ ജില്ലകളിൽ നവംബർ 29, 30 തീയ്യതികളിൽ ജനിച്ചത് 1526 കുഞ്ഞുങ്ങളാണ്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ആരോഗ്യപ്രവർത്തകരുടെ ഏകോപിത പ്രവർത്തനം അതിന് തുണയായി. കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ ദുരിതത്തിലാക്കിയപ്പോഴും സംസ്ഥാന ആരോഗ്യവകുപ്പ് ഗർഭിണികളായ സ്ത്രീകളുടെ ക്ഷേമത്തിനായി കൂടെ നിന്നു. പ്രസവതീയതി അടുത്തിരുന്ന 1526 ഗർഭിണികളെ നിശ്ചയിച്ച തീയതിക്ക് നാല് ദിവസം മുന്നേ അടുത്തുള്ള സർക്കാർ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രെഗ്നൻസി ഇൻഫാൻ്റ് കൊഹോർട്ട് മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ സഹായത്താലാണ് സർക്കാർ ഗർഭിണികളുടെ കണക്കെടുത്തത്.

കാലാവസ്ഥ പ്രതികൂലമായി ഭവിച്ചിട്ടും കഴിയാവുന്ന രീതിയിൽ സർക്കാർ സഹായം ചെയ്തു നൽകി. ഗ്രാമം മുഴുവൻ വെള്ളത്തിനടിയിലായതും വീടുകൾ ഒലിച്ചുപോയതുമായ കുടുംബങ്ങളിലും ഗർഭിണികളുണ്ടായിരുന്നു. വെള്ളക്കെട്ട് ഗതാഗതപ്രശ്നം സൃഷ്ടിച്ചതിനാൽ എങ്ങനെ, എങ്ങോട്ട് പോകുമെന്നതടക്കമുള്ള പ്രതിസന്ധികളും ഇവർ നേരിടുമായിരുന്നു. എന്നാൽ ഗർഭിണികൾ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കരുതെന്ന് ആരോഗ്യവകുപ്പിന് നിശ്ചയദാർഢ്യമുണ്ടായിരുന്നു. കാറ്റ് കരതൊടും മുൻപേ ഗതാഗത സർവ്വീസുകൾ ഉപയോഗിച്ച് ഗർഭിണികളെയും കുട്ടികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനായി ആരോഗ്യപ്രവർത്തകർക്ക് പ്രസവം മാത്രമല്ല, പ്രസവം നടന്ന് അധികമായിട്ടില്ലാത്തവരുടെ സംരക്ഷണവും വകുപ്പ് ഏറ്റെടുത്തു. അവശ്യമരുന്നും വെള്ളവും ഭക്ഷണവും വീടുകളിൽ ക്രമം തെറ്റാതെ എത്തുന്നത് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തി.


ALSO READ: എഐ മനുഷ്യരാശിക്ക് ഭീഷണിയാകുമോ? ആശങ്ക പ്രകടിപ്പിച്ച് നോബേല്‍ ജേതാക്കള്‍


വെള്ളപ്പൊക്ക ഭീതി മാറിയ തമിഴ്‌നാട്ടിൽ അണുബാധയുടെ ലക്ഷണം കണ്ടാൽ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യാനും അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്. പ്രകൃതി ക്ഷോഭിച്ചപ്പോഴും കുഞ്ഞു ജീവനുകൾക്ക് മറ്റെന്തിനേക്കാളും ആ നാട് പ്രാധാന്യം നൽകി. 1526 കുഞ്ഞുങ്ങളും അവർക്ക് ജന്മം നൽകിയ അമ്മമാരും ഇപ്പോൾ സുരക്ഷിതരാണ്. ചുഴലിക്കാറ്റിനെയും പ്രളയത്തേയും അതിജീവിച്ച, ലോകത്തിലെ ഏറ്റവും വലിയ പോരാളികളായി അവർ.

KERALA
എം.ടി, സാഹിത്യത്തിനും സംസ്കാരത്തിനും അമൂല്യ സംഭാവന നൽകിയ ജീനിയസ്: സാറാ ജോസഫ്
Also Read
user
Share This

Popular

KERALA
NATIONAL
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം