fbwpx
തൃശൂർ ചിൽഡ്രൻസ് ഹോമിൽ അതിക്രൂര കൊലപാതകം; 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Jan, 2025 11:26 AM

സഹ അന്തേവാസിയായ 18കാരനാണ് കൊല നടത്തിയത്

KERALA


തൃശൂർ ചിൽഡ്രൻസ് ഹോമിൽ അതിക്രൂര കൊലപാതകം. അന്തേവാസിയായ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി 15കാരൻ. ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത് ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 6.15ഓടെയാണ് രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ക്രൂരകൊലപാതകം നടന്നത്. ആക്സോ ബ്ലൈഡ് പോലുള്ള വസ്തു തലയിൽ വെച്ചതിന് ശേഷം ചുറ്റിക കൊണ്ട് തലയിലേക്ക് അടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വാക്കുതർക്കത്തെ തുടർന്നാണ് 15കാരൻ അങ്കിതിനെ കൊലപ്പെടുത്തുന്നത്.


വിവരമറിഞ്ഞ ചിൽഡ്രൻസ് ഹോം അധികൃതർ അങ്കിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഉടനടി ആശുപത്രിയിലെത്തിക്കാൻ ചിൽഡ്രൻസ് ഹോമിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. അങ്കിതിൻ്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.


 ALSO READ: നടൻ സെയ്‌ഫ് അലി ഖാന് കുത്തേറ്റു



ഇന്നലെ ഇരുവരും തമ്മിൽ വാക്‌തർക്കമുണ്ടാവുകയും മരിച്ച അങ്കിത്, സഹവാസിയെ മർദിക്കുകയും ചെയ്തിരുന്നു. ചിൽഡ്രൻസ് ഹോം അധികൃതർ എത്തിയാണ് ഇരുവരെയും മാറ്റി നിർത്തിയത്. മർദനമേറ്റ കുട്ടി പക മൂലം അങ്കിതിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.

കുറ്റകൃത്യം നടത്തിയ ശേഷം കുട്ടി തന്നെ താനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വിയ്യൂർ പൊലീസെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. വിയ്യൂർ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുകയാണ്.



KERALA
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഏഴ് കേസുകളില്‍ കുറ്റപത്രം സമർപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍
Also Read
user
Share This

Popular

KERALA
KERALA
"ഗോപൻ സ്വാമിയുടെ വായയുടെ ഭാഗം മാത്രമാണ് അഴുകിയിരുന്നത്"; കല്ലറ പൊളിച്ചപ്പോള്‍ കണ്ട കാഴ്ച വിവരിച്ച് വാർഡ് മെമ്പർ