കേരളത്തെയാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 40 കേസുകളാണ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഏഴ് കേസുകളില്‍ ഇതിനോടകം തന്നെ കുറ്റപത്രം സമർപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേരളത്തെയാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 40 കേസുകളാണ്. ഇതിൽ മൂന്ന് കേസുകളില്‍ കൂടി ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ്‌ഐടി അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതികളിൽ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 35 കേസുകളാണ്. അഞ്ച് കേസുകള്‍ നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു