സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്കുള്ള യാത്ര വിസമ്മതിച്ച ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് യുഎഇയിലാണ്
ഐസിസി ചാംപ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പങ്കെടുക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്കുള്ള യാത്ര വിസമ്മതിച്ച ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് യുഎഇയിലാണ്.
ഐസിസി ചാംപ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മാത്രമായി ഇന്ത്യൻ ക്യാപ്റ്റൻ ലാഹോറിൽ എത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പാക് ക്രിക്കറ്റ് ബോർഡ് ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഐസിസിയോ ബിസിസിഐയോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡോ ഈ വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജനുവരി 19നാണ് ഐസിസി ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുക. ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താന് പുറമെ യുഎഇയും വേദിയാകും.
ALSO READ: ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ വേണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ