35 അടിയോളം താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടിയെ 18 മണിക്കൂറുകൾക്കു ശേഷമാണ് രക്ഷപ്പെടുത്തിയത്
രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരിയെ രക്ഷിച്ചു. 35 അടിയോളം താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടിയെ 18 മണിക്കൂറുകൾക്കു ശേഷമാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
രാജസ്ഥാനിലെ ദൗസയിലെ ബാൻഡ്‌കുയി ടൗണിലാണ് രണ്ടര വയസുകാരി കുഴൽക്കിണറിൽ വീണത്. ബുധനാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നിരുന്നു. പ്പ് വഴിയാണ് പെൺകുട്ടിക്ക് ഓക്സിജൻ നൽകിയിരുന്നത്.രക്ഷാപ്രവർത്തനത്തിന് എസ്ഡിആർഎഫും എൻഡിആർഎഫും സ്ഥലത്തെത്തിയിരുന്നു.
Also Read: രണ്ടര വയസുകാരി കുഴൽക്കിണറിൽ വീണിട്ട് 17 മണിക്കൂറുകൾ: കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ
വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് രണ്ടര വയസുകാരി നീരു കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ വീണത്.
മൂന്ന് ജെസിബികളുടെയും ഒരു ട്രാക്ടറിൻ്റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
അഡീഷണൽ ജില്ലാ കളക്ടർ സുമിത്ര പരീഖ്, ബസവ എസ്ഡിഎം രേഖ മീണ എന്നിവരും സ്ഥലത്തെത്തിയിരുന്നു.