fbwpx
വഖ‌ഫിനെതിരായ സമര പരിപാടികൾ വർഗീയ വൽക്കരിക്കാൻ ശ്രമം; ജമാഅത്തെ ഇസ്ലാമിക്കെതിരെ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
logo

ന്യൂസ് ഡെസ്ക്

Posted : 23 Apr, 2025 08:26 AM

ജമാഅത്തെ ഇസ്ലാമിയുടെ സമര രീതികൾ മുസ്ല‌ിം സമുദായത്തിന് സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികൾ വലുതാണെന്ന് എസ്എസ്എഫ് മുഖവാരികയായ രിസാലയിൽ ലേഖനം പ്രസിദ്ധീകരിച്ചു

KERALA


ജമാഅത്തെ ഇസ്ലാമിക്ക് എതിരെ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. വിദേശത്തെ തീവ്രവാദ നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച കേരളത്തിലെ ഒരു വിഭാഗത്തിൻ്റെ സമരരീതി ഇതിനകം വഖ‌ഫ് വിരുദ്ധസമരങ്ങളുടെ സദുദ്ദേശ്യത്തെ ചോദ്യം ചെയ്തതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. വഖ‌ഫിനെതിരെയുള്ള സമര പരിപാടികളെ വർഗീയമാക്കാനും ചിലർ തക്കംപാർത്തു നിൽക്കുന്നു. അതിന് അവസരം നൽകുന്ന സാഹചര്യങ്ങളിൽ നിന്ന് വിശ്വാസി സമൂഹം മാറിനിൽക്കണമെന്ന് കാന്തപുരം ആഹ്വാനെ ചെയ്തു.


ALSO READവഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ


അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ സമര രീതികൾ മുസ്ല‌ിം സമുദായത്തിന് സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികൾ വലുതാണെന്ന് എസ്എസ്എഫ് മുഖവാരികയായ രിസാലയിൽ ലേഖനം പ്രസിദ്ധീകരിച്ചു. "ജമാഅത്ത് ഇസ്ലാമി സമരങ്ങളിലൂടെ ആശയങ്ങൾ ഒളിച്ചുകടത്തുന്നു, ആഗോളതലത്തിൽ ഇസ്‌ലാമിൻ്റെ സമാധാനമെന്ന പ്രതിച്ഛായക്ക് ആഴത്തിൽ മുറിവേൽപിച്ച കൂട്ടരാണ് മുസ്ലിം ബ്രദർഹുഡും അതിൻ്റെ നേതാക്കളും. അൽഖാഇദ പോലുള്ള തീവ്രവാദ സംഘടനകൾക്ക് പ്രചോദനം മുസ്ലിം ബ്രദർഹുഡ് ആണ്" എന്നാണ് രിസാല ലേഖനത്തിലെ പരാമർശം.


ALSO READപഹൽഗാമിലെ ഭീകരാക്രമണം: നടുക്കംവിട്ടുമാറാതെ രാജ്യം, മരണസംഖ്യ 28 ആയി


NATIONAL
വിവാഹം കഴിഞ്ഞത് 7 ദിവസം മുൻപ്! മൃതദേഹത്തിനരികിൽ നെഞ്ച്പൊട്ടിയിരിക്കുന്ന ഭാര്യ; നോവായി നേവി ഉദ്യോഗസ്ഥൻ്റെ ചിത്രം
Also Read
user
Share This

Popular

NATIONAL
NATIONAL
പഹൽഗാം ഭീകരാക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി