fbwpx
ഇസ്രയേലിന് 20,000 യുഎസ് നിർമിത അസോള്‍ട്ട് റൈഫിളുകള്‍ ; ബൈഡന്‍ വൈകിപ്പിച്ച വില്‍പ്പന കരാറുമായി ട്രംപ് മുന്നോട്ടെന്ന് റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Posted : 04 Apr, 2025 11:19 PM

വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ തീവ്ര ഇസ്രയേൽ കുടിയേറ്റക്കാർ ഈ ആയുധങ്ങൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയെത്തുടർന്നാണ് ബൈഡന്‍ വില്‍പ്പന താമസിപ്പിച്ചത്

WORLD


ഇസ്രയേലുമായുള്ള ആയുധവ്യാപാരവുമായി ട്രംപ് ഭരണകൂടം മുന്നോട്ടെന്ന് റിപ്പോർട്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം 20,000 യുഎസ് നിർമിത അസോൾട്ട് റൈഫിളുകളാകും യുഎസ് വിൽക്കുക. യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം കരാർ പ്രകാരമുള്ള ഈ ആയുധ വിൽപ്പന വൈകിപ്പിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ തീവ്ര ഇസ്രയേൽ കുടിയേറ്റക്കാർ ഈ ആയുധങ്ങൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയെത്തുടർന്നാണ് വില്‍പ്പന താമസിപ്പിച്ചത്. എന്നാൽ കരാറുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം.


മാർച്ച് 6ന് ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യുഎസ് കോൺഗ്രസിന് ഒരു വിജ്ഞാപനം അയച്ചിരുന്നു. 24 മില്യൺ ഡോള‍ർ വിലയുള്ള 5.56 എംഎം കാലിബ‍ർ കോൾട്ട് കാർബൈൻ ഫുള്ളി ഓട്ടോമാറ്റിക് റൈഫിളുകളുടെ വിൽപ്പനയെക്കുറിച്ചായിരുന്നു വിജ്ഞാപനം. ഈ ആയുധങ്ങളുടെ അന്തിമ ഉപയോക്താവ് ഇസ്രയേൽ നാഷണൽ പൊലീസ് ആയിരിക്കുമെന്നാണ് ഇതു സംബന്ധിച്ച രേഖയിൽ പറയുന്നത്. മുൻപ് യുഎസ് ഇസ്രയേലിന് കൈാറിയിട്ടുള്ള ആയുധ ശേഖരം വെച്ചു നോക്കുമ്പോൾ ഈ കണക്കുകൾ ചെറുതാണ്.


Also Read: 'എന്റെ നയങ്ങള്‍ ഒരിക്കലും മാറില്ല'; ചൈനയുടെ പകരം താരിഫ് പ്രഖ്യാപനം പരിഭ്രാന്തരായതിനാലെന്ന് ട്രംപ്


യുഎസ് നൽകുന്ന ആയുധങ്ങൾ ഇസ്രയേൽ കുടിയേറ്റക്കാരുടെ കൈകളിൽ എത്തുമെന്ന ആശങ്കയെത്തുടർന്ന് ബൈഡൻ ഭരണകൂടം വിൽപ്പന വൈകിപ്പിക്കുകയായിരുന്നു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ ആക്രമിച്ചവരിൽ ചിലർ ഇസ്രയേല്‍ കുടിയേറ്റക്കാരായിരുന്നു. വെസ്റ്റ് ബാങ്കിൽ അക്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബൈഡൻ ഭരണകൂടം ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഇത് പലസ്തീനികൾക്കെതിരായ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വർധിക്കുന്നതിന് കാരണമായി.

Also Read: പകരം ചുങ്കത്തിൽ ട്രംപിന് ചൈനയുടെ മറുപടി; യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ഏർപ്പെടുത്തി


ജനുവരി 20ന് അധികാരമേറ്റ ആദ്യ ദിവസം തന്നെ, യുഎസ് നയത്തിന് വിപരീതമായി ഇസ്രയേൽ കുടിയേറ്റക്കാർക്കെതിരായ ഉപരോധങ്ങൾ റദ്ദാക്കിക്കൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ഭരണകൂടം ഇസ്രയേലിന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അംഗീകാരം നൽകിയത്. മാർച്ച് 6ന് കോൺഗ്രസിന് നൽകിയ വിജ്ഞാപനത്തിൽ യുഎസ് സർക്കാർ 'രാഷ്ട്രീയ, സൈനിക, സാമ്പത്തിക, മനുഷ്യാവകാശ, ആയുധ നിയന്ത്രണ പരിഗണനകൾ' കണക്കിലെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ, ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഭരണകൂടം ഇസ്രയേലിൽ നിന്ന് ഉറപ്പ് തേടിയോ എന്ന കോൺ​ഗ്രസിന്റെ ചോദ്യത്തിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മറുപടി നൽകിയില്ല.

TAMIL MOVIE
അജിത് മുതല്‍ മഹേഷ് ബാബു വരെ; ഗജിനിയിലെ നായകനെ വേണ്ടെന്നു വെച്ചത് പന്ത്രണ്ടോളം താരങ്ങള്‍
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | LSG vs MI | ലഖ്നൗവിന് ത്രില്ലർ വിജയം; മുബൈയെ പരാജയപ്പെടുത്തിയത് 12 റൺസിന്