fbwpx
'മോദി സർക്കാർ ഫാസിസ്റ്റല്ല, നവ ഫാസിസ്റ്റ് പ്രവണതകൾ ഉള്ളത്'; രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Apr, 2025 11:00 PM

ബിജെപിയെ തോൽപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് സഖ്യം മാത്രം മതി കോൺഗ്രസുമായെന്ന നിലപാടും പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.

NATIONAL

സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം. മോദി സർക്കാർ നവ ഫാസിസ്റ്റ് പ്രവണതയുള്ളതാണെന്ന പാർട്ടി നിലപാടിൽ മാറ്റമില്ല. ബിജെപിയെ തോൽപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് സഖ്യം മാത്രം മതി കോൺഗ്രസുമായെന്ന നിലപാടും പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.


ബിജെപിയെ എങ്ങനെ എതിരിടണം,കോൺഗ്രസിനോടുള്ള സമീപനം എങ്ങനെ വേണം, വരുന്ന തെരഞ്ഞെടുപ്പുകളിലെ അടവ് നയം എന്താണ് എന്നതടക്കമുള്ള വിഷയങ്ങളിൽ രണ്ടുദിവസം നീണ്ട വിശദമായ ചർച്ചകൾക്കൊടുവിലാണ് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. മോദി സർക്കാർ ഫാസിസ്റ്റല്ല, നവ ഫാസിസ്റ്റ് പ്രവണതകൾ ഉള്ളതാണെന്ന നിലപാട് അംഗീകരിക്കപ്പെട്ടതാണ് പ്രധാനം.


ALSO READ: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് CPIM പാർട്ടി കോണ്‍ഗ്രസ്; കഫിയ അണിഞ്ഞ് പ്രതിനിധികള്‍, ആവേശകരമായ അനുഭവമെന്ന് പിണറായി


കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ച പോലെ കോൺഗ്രസിനോടുള്ള രാഷ്ട്രീയ സമീപനത്തിലും മാറ്റം വേണ്ടതില്ല. ബിജെപിയെ അകറ്റാൻ വിശാലസഖ്യത്തിന്റെ ഭാഗമാകും. അതേസമയത്ത് തന്നെ സ്വന്തം നിലയ്ക്ക് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴി തേടും.


കേരളത്തിൽ പിണറായി സർക്കാർ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകിയതിനേയും വിമർശനങ്ങൾ ഇല്ലാതെ പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം ഉണ്ടാകും. വിദേശത്തേക്ക് വിദ്യാർഥികൾ പോകുന്നത് തടയലാണ് സ്വകാര്യ സർവകലാശാലകളിലൂടെ ലക്ഷ്യമിടുന്നതെന്നും പിബി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടിയിൽ വിശദീകരിച്ചു.


ALSO READ: കേരളത്തിലെ ഇടത് സര്‍ക്കാരിനെ സംരക്ഷിക്കണം, ജാതി സെന്‍സസ് നടപ്പാക്കണം, പലസ്തീന് ഐക്യദാര്‍ഢ്യം; ആറ് പ്രമേയങ്ങള്‍ പാസാക്കി സിപിഐഎം


രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ചയിൽ കേരളത്തിലെ ആശാവർക്കർമാരുടെ സമരം സർക്കാരിനെതിരായ വിമർശനമായി ഉന്നയിക്കപ്പെട്ടു. സ്ത്രീകൾ നടത്തുന്ന സമരത്തോട് ഒരിടത്ത് സർക്കാർ ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്ന വിമർശനം ആന്ധ്രയിൽ നിന്നുള്ള പ്രതിനിധിയാണ് ഉന്നയിച്ചത്. കേരളമാണ് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്നും സെക്രട്ടറിയേറ്റിലെ സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും കേരളത്തിൽ നിന്നുള്ള പ്രതിനിധി ടി.എൻ സീമ മറുപടി നൽകി. പി ബി അംഗം ബി വി രാഘവുലു അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച നാളെ നടക്കും.


KERALA
വിദ്യാർഥിനിക്ക് കിട്ടിയ പാഴ്സലിൽ കഞ്ചാവ്; കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് ലഭിച്ചത് 4 ഗ്രാമിൻ്റെ പൊതി
Also Read
user
Share This

Popular

IPL 2025
TAMIL MOVIE
IPL 2025 | LSG vs MI | ലഖ്നൗവിന് ത്രില്ലർ വിജയം; മുബൈയെ പരാജയപ്പെടുത്തിയത് 12 റൺസിന്