കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്
തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ നിന്നാണ് കഞ്ചാവ് പൊതി കിട്ടിയത്. നാല് ഗ്രാം കഞ്ചാവ് അടങ്ങുന്ന പൊതിയാണ് ലഭിച്ചത്.
കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്. പാഴ്സൽ ലഭിച്ച ഉടൻ വിദ്യാർഥി കോളേജിലെ ഡിപ്പാർട്ട്മെൻറ് അധികാരിയെ വിവരം അറിയിച്ചു. തുടർന്ന് കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ വിദ്യാർഥിനിക്ക് പങ്കില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.