മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എത്ര വോക്കി ടോക്കികൾ ഉണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല
ലെബനനിൽ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ വീണ്ടും സ്‌ഫോടനം. വോക്കി ടോക്കികൾ പൊട്ടിത്തറിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എത്ര വോക്കി ടോക്കികൾ ഉണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല.
ലെബനനിൽ കഴിഞ്ഞ ദിവസം 9 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങൾക്ക് 5 മാസം മുമ്പ് ഇസ്രയേൽ ചാര സംഘടനയായ മൊസാദ് പേജേഴ്സിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഹിസ്ബുള്ള ഓർഡർ നൽകിയിരുന്ന തായ്‌വാൻ നിർമിത പേജേഴ്സിലാണ് ചെറിയ അളവിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്.
ALSO READ: ലെബനനിലെ സ്ഫോടനം: പേജറുകളിൽ ഇസ്രയേൽ ചാരസംഘടന സ്ഫോടനവസ്തുക്കൾ സ്ഥാപിച്ചത് 5 മാസം മുമ്പെന്ന് റിപ്പോർട്ട്
തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയിലെ ആയിരക്കണക്കിന് അംഗങ്ങൾ ഉപയോഗിക്കുന്ന പേജറുകൾ, വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ എന്നിവയാണ് ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും പൊട്ടിത്തെറിച്ചത്. 8 വയസുള്ള പെൺകുട്ടി ഉൾപ്പെടെ 9 പേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കോഡ് സന്ദേശം വഴിയാണ് സ്ഫോടകവസ്തുക്കൾ ആക്റ്റിവേറ്റ് ആക്കിയതെന്നാണ് ലെബനീസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഉപകരണത്തിനുള്ളിൽ മൊസാദ് സ്ഫോടക വസ്തുക്കൾ നിറച്ച ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് കോഡുകൾ സ്വീകരിക്കുവാൻ കഴിയും. ഇത് എന്തെങ്കിലും ഉപകരണം ഉപയോഗിച്ചോ, സ്കാനർ ഉപയോഗിച്ചോ കണ്ടെത്തുവാൻ എളുപ്പമല്ല. ലെബനീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.