ലോകസഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ കുറിച്ച് പഠിക്കാനുള്ള 31 അംഗ സംയുക്ത പാർലമെന്ററി സമിതിയെ പ്രഖ്യാപിച്ചു. ലോകസഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭ യിൽ നിന്ന് 10 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്. ബിജെപി എംപി പി.പി. ചൗദരി സമിതിയുടെ അധ്യക്ഷനാകും. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സിപിഎം, ലീഗ്, കേരള കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്ന് അടക്കം ലോകസഭയിൽ നിന്ന് കേരളത്തിൽ നിന്ന് ആരും ലോക്സഭാ എംപിമാർ ആരും സമിതിയിൽ ഉൾപ്പെട്ടിട്ടില്ല.
ALSO READ: രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുകൾക്ക് പുതിയ മുഖം! എന്താണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'
കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ കൂടാതെ, ബിജെപി എംപി അനുരാഗ് താക്കൂർ, കോൺഗ്രസ് എംപി മനീഷ് തിവാരി, ടിഎംസി എംപി കല്യാൺ ബാനർജി, പവാർ വിഭാഗം എൻസിപി എംപി സുപ്രിയ സുലെ, ബിജെപി എംപി ബൻസൂരി സ്വരാജ് എന്നിവരാണ് മറ്റ് ജെപി സി അംഗങ്ങൾ. നിയമമന്ത്രി ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്.
ബില്‍ ഭരണഘടനയെ തകര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ലെന്ന് നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കാനും സമന്വയിപ്പിക്കാനും ബില്‍ സഹായിക്കുമെന്നും ഇതിലൂടെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയോ, അതിന്റെ സത്തയില്‍ കൈകടത്തുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 269 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 198 പേർ എതിർത്തു. തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.