ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ലുക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുന്നതും ആലോചനയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി
ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് ക്രൈംബ്രാഞ്ച് നോട്ടീസ്. നാളെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ലുക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുന്നതും ആലോചനയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനായി ബ്യൂറോ ഓഫ് ഇമിഗ്രേഷന് അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരേയും ചോദ്യം ചെയ്യും. അതേസമയം ഷുഹൈബ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
ALSO READ: ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശങ്ങൾ; എംഎസ് സൊല്യൂഷൻസിനെതിരെ അന്വേഷണം ആരംഭിച്ചു
പ്രാഥമിക അന്വേഷണത്തിൽ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തി എന്ന് കണ്ടെത്തിരുന്നു. ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ ഇനിയും വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുമുണ്ട്.