fbwpx
അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കും; പാലക്കാട്‌ കരോൾ തടഞ്ഞതിൽ കെ. സുരേന്ദ്രൻ
logo

ന്യൂസ് ഡെസ്ക്

Posted : 23 Dec, 2024 05:16 PM

സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും സുരേന്ദ്രൻ പറഞ്ഞു

KERALA


പാലക്കാട്‌ കരോൾ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെ. സുരേന്ദ്രൻ. വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ല. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കരോൾ തടഞ്ഞതിൽ ഗൂഡാലോചനയും സംശയിക്കുന്നുണ്ട്. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നിൽ ഉണ്ടെങ്കിൽ പോലും പാർട്ടിയിൽ ഉണ്ടാവില്ലെന്നും അ​ദ്ദേഹം പറഞ്ഞു.


ALSO READ: പാലക്കാട് സ്കൂളിലെ ക്രിസ്മസ് പുൽക്കൂട് അജ്ഞാതർ തകർത്തതായി പരാതി; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി


ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിൽ. ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ തത്ക്ഷണം പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. മൂന്നുമാസത്തിനകം ഇയാളെ കോൺഗ്രസ് മാലയിട്ടു സ്വീകരിച്ചുവെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

KERALA
വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്തവർക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റമില്ല; ഓൾ പാസ് ഒഴിവാക്കി കേന്ദ്ര സർക്കാർ
Also Read
user
Share This

Popular

KERALA
MOVIE
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി