ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്
നടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുകേഷ് എംഎൽഎ കുറ്റക്കാരനെന്ന് കണ്ടെത്തൽ. വടക്കാഞ്ചേരി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായകമായ കണ്ടെത്തലുള്ളത്. കോടതി തീരുമാനങ്ങൾക്കനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്. 2011ൽ 'നാടകമേ ഉലകം' എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി.
ALSO READ: മോസ്കോയിലെ ജീവതത്തിൽ തൃപ്തയല്ല; ബഷാർ അൽ അസദിൻ്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോർട്ട്
ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്ഐടിക്ക് മൊഴി നൽകിയത്. ഐപിസി 354, 294 B എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമയിൽ അവസരവും, അമ്മയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.