ആക്രമണം നടത്തിയത് സാമൂഹ്യ വിരുദ്ധരാണെന്നും, ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണാണിതെന്നും എഫ്ഐആറിൽ പറയുന്നു
പാലക്കാട് തത്തമംഗലത്തെ ജി.ബി.യു.പി സ്കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിറ്റൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആക്രമണം നടത്തിയത് സാമൂഹ്യ വിരുദ്ധരാണെന്നും, ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണാണിതെന്നും എഫ്ഐആറിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ക്രിസ്‌മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പിള്ളി ഗവൺമെൻ്റ് യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതിന് മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായിരുന്നു. സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ക്രിസ്മസ് ആഘോഷിക്കരുതെന്നും ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പറഞ്ഞ് വിഎച്ച്‌പി പ്രവർത്തകർ പ്രധാനാധ്യാപികയേയും അധ്യാപകരേയും ഭീഷണിപ്പെടുത്തുകയായിരുന്നു.
സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ക്രിസ്മസ് ആഘോഷിക്കരുതെന്നും ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പറഞ്ഞ് വിഎച്ച്‌പി പ്രവർത്തകർ പ്രധാനാധ്യാപികയേയും അധ്യാപകരേയും ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് എസ്‌പി ആർ. ആനന്ദ് അറിയിച്ചു. ഡിവൈഎസ്പി വി.എ കൃഷ്ണദാസിനാണ് അന്വേഷണ ചുമതല. ചിറ്റൂർ സിഐ എം.ജെ മാത്യുവിൻ്റെ നേതൃത്വത്തിലും അന്വേഷണം രണ്ടു കേസും ഒരേ സംഘം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.