മദ്യം, മറ്റ് മധുര പാനീയങ്ങൾ എന്നിങ്ങനെ പലതും മാറ്റി നിർത്തേണ്ടിവരും ഫാറ്റി ലിവറിനെ തുരത്താൻ.
ജീവിത ശൈലീ രോഗങ്ങളുടെ കൂട്ടത്തിൽ പ്രധാന വില്ലനാണ് ഫാറ്റി ലിവർ. ആരംഭഘട്ടത്തിലാണെങ്ങിൽ കൃത്യമായ ഭക്ഷണ നിയന്ത്രണം മാത്രം മതി ഫാറ്റി ലിവറിനെ നിയന്ത്രിച്ച് നിർത്താൻ. മദ്യം, മറ്റ് മധുര പാനീയങ്ങൾ എന്നിങ്ങനെ പലതും മാറ്റി നിർത്തേണ്ടിവരും ഫാറ്റി ലിവറിനെ തുരത്താൻ.
അങ്ങനെ ഇഷ്ടമുള്ള പാനീയങ്ങളെ മാറ്റി വച്ചാൽ പകരം ആരോഗ്യകരമായ ചില പാനീയങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഗ്രീൻ ടീ
കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താൻ ഗ്രീൻ ടീ സഹായിക്കും.ആന്റിഓക്‌സിഡന്റ്‌സ് ധാരാളമടങ്ങിയിട്ടുള്ള ഗ്രീൻ ടീ പതിവായി കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യും.ഇത് പൊതുവെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്.
കാപ്പി
കട്ടന്‍കാപ്പി കുടിക്കുന്നത് ലിവറിലെ എന്‍സൈം ലെവല്‍ കുറച്ച് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. എന്നാൽ മധുരം അധികം ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്.
നെല്ലിക്ക ജ്യൂസ്
നെല്ലിക്കയില്‍ ധാരാളം വിറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്.നെല്ലിക്ക ജൂസ് ദിവസവും രാവിലെ കുടിക്കുന്നത് കരളിന് ഗുണകരമാണ്.
കറ്റാര്‍വാഴ ജ്യൂസ്
കറ്റാര്‍വാഴയിൽ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഫാറ്റ് കുറയ്ക്കാനും സാധിക്കും. ഇത് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഫാറ്റി ലിവറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയും.
മഞ്ഞള്‍ ചേര്‍ത്ത പാല്‍
മഞ്ഞള്‍ ചൂടുള്ള പാലില്‍ കലര്‍ത്തി കുടുക്കുന്നത് കരള്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കരളിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കും.മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആക്ടീവ് കോംപൗണ്ടായ കുര്‍ക്യുമിന്‍ ആന്റിഓക്‌സിഡന്റ് ആണ്.
ഇഞ്ചിചായ
ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ മെറ്റബോളിസത്തെയും ദഹനത്തെയും സഹായിക്കുന്ന ഒന്നാണ്. ഇഞ്ചിച്ചായ കുടിക്കുന്നത് കരളിലെ ഫാറ്റ് ഇല്ലാതാക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും.