അമ്മ താര, മക്കളായ അനാമിക, ആത്മിക എന്നിവരാണ് മരിച്ചത്
കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് കൂട്ട ആത്മഹത്യ. ആറും ഒന്നരയും വയസുള്ള മക്കൾക്കൊപ്പം യുവതി തീകൊളുത്തി മരിച്ചു. അമ്മ താര, മക്കളായ അനാമിക, ആത്മിക എന്നിവരാണ് മരിച്ചത്. മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൂവരെയും ഉടനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം താരയുടെ മരണമാണ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെയാണ് അനാമികയും, ആത്മികയും മരിച്ചത്. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
താരയുടെ ഭർത്താവ് പ്രവാസിയാണ്. ഇന്ന് ഭർത്താവ് തിരികെ വരാനിരിക്കെയാണ് ദാരുണസംഭവം നടന്നിരിക്കുന്നത്. കരുനാഗപ്പള്ളി ആദിനാട് വടക്ക് വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)