fbwpx
കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്നു വേട്ട; ഒറ്റദിവസം പിടികൂടിയത് 27 ലക്ഷം രൂപയോളം വരുന്ന ലഹരി മരുന്ന്
logo

ന്യൂസ് ഡെസ്ക്

Posted : 10 Dec, 2024 11:23 PM

പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കോഴിക്കോട് നഗരത്തിലേക്ക് എത്തിക്കുന്ന ലഹരിമരുന്ന് തടയകുയെന്ന ദൗത്യത്തിലാണ് പൊലീസ്

KERALA


കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗണ്‍ ഷുഗറും പിടികൂടി. മംഗലൂരു സ്വദേശിയായ യുവതിയുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ മൂന്നു മാസം മുമ്പ് എംഡിഎംഎയുമായി പിടിയിലായ ലഹരിവില്‍പ്പനക്കാരന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.



പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കോഴിക്കോട് നഗരത്തിലേക്ക് എത്തിക്കുന്ന ലഹരിമരുന്ന് തടയകുയെന്ന ദൗത്യത്തിലാണ് പൊലീസ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിൽ ലഹരി ശൃംഖലയിലെ വമ്പന്‍ കണ്ണികളാണ് കുടുങ്ങിയത്.


ALSO READമംഗലപുരത്ത് കൊല്ലപ്പെട്ട വയോധിക ബലാത്സംഗത്തിന് ഇരയായി; സ്വകാര്യ ഭാഗങ്ങളിൽ മുറിവ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്


മാങ്കാവ് വെച്ച് ലഹരിമരുന്നുമായി രണ്ടു യുവാക്കളാണ് പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി.എ. ജാസം, അല്‍ത്താഫ്, എന്നിവരില്‍ നിന്നും 326 ഗ്രാം എംഡ‍ിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്നും ലഹരിമരുന്നെത്തിച്ച് കോഴിക്കോട് വിതരണം ചെയ്യുന്നവരാണിവരെന്ന് പൊലീസ് പറഞ്ഞു.


ALSO READപ്രസവാചാരങ്ങൾ അമ്മമാർക്ക് ഭാരമാകുന്നോ?


കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് 245 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ലഹരി മരുന്നെത്തിച്ച ഫാറൂഖ് കോളേജ് സ്വദേശി ഫാസിര്‍,മംഗലൂരു സ്വദേശി ഷാഹിദാ ബാനു എന്നിവര്‍ പിടിയിലായി.വലിയങ്ങാടിയില്‍ വെച്ച് 45 ഗ്രാം ബ്രൗണ്‍ഷുഗറുമായി ബേപ്പൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ അറസ്റ്റിലായി. 27 ലക്ഷം രൂപയോളം വിലവരുന്ന ലഹരി മരുന്നാണ് ഒറ്റദിവസം കൊണ്ടു പിടികൂടിയത്.


ബംഗളൂരു, മുംബൈ,ദില്ലി എന്നിവടങ്ങളില്‍ നിന്നാണ് നഗരത്തിലേക്ക് ലഹരി മരുന്ന് വന്‍തോതില്‍ എത്തിക്കുന്നത്. പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനായി സ്ത്രീകളേയും കാരിയര്‍മാരാക്കുകയാണ് ലഹരിസംഘം. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. മയക്കുമരുന്ന് മാഫിയയയ്‌ക്കെതിരായി നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് വില്‍പ്പനക്കാരന്റെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരുന്നു.


ALSO READറീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം; വടകര സ്വദേശിക്ക് ദാരുണാന്ത്യം


കഴിഞ്ഞ സെപ്തംബറില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എംഡിഎംഎയുമായി പിടിയിലായ നരിക്കുനി സ്വദേശി മുഹമ്മദ് ഷഫാന്റെ ഒരു ലക്ഷത്തിനാല്‍പ്പത്തിയയ്യായിരം രൂപയാണ് മരവിപ്പിച്ചത്. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നവരുടെ സ്വത്തുവകകള്‍,വാഹനങ്ങള്‍ എന്നിവ കണ്ടുകെട്ടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം
Also Read
user
Share This

Popular

KERALA
NATIONAL
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം