ഇന്ത്യന്‍ എംബസിയാണ് ദമാസ്‌കസിലും ബെയ്‌റൂട്ടിലും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സിറിയയില്‍ നിന്ന് ചൊവ്വാഴ്ച 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. ഇന്ത്യന്‍ പൗരര്‍ ലെബനന്‍ അതിർത്തി കടന്നുവെന്നും ഇവരെ വാണിജ്യ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് ഉടന്‍ അയക്കുമെന്നും വിദേശ്യകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ നിന്ന് തീര്‍ഥാടനത്തിനായെത്തി സൈദ സൈനാബില്‍ ഒറ്റപ്പെട്ടുപോയ 44 പേരടക്കമുള്ളവരെയാണ് പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
ALSO READ: മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി
ഇന്ത്യന്‍ എംബസിയാണ് ദമാസ്‌കസിലും ബെയ്‌റൂട്ടിലും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇനിയും കുറച്ചു പേര്‍ കൂടി സിറിയയില്‍ തുടരുന്നുണ്ട്. ദമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി പോരാനും ആവശ്യപ്പെടുന്നുണ്ട്. +963 993385973 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലാണ് എംബസിയുമായി കോണ്‍ടാക്ട് ചെയ്യേണ്ടത്. ഇതിന് പുറമെ വാട്‌സ്ആപ്പിലും hoc.damascus@mea.gov.in എന്ന മെയില്‍ ഐഡി വഴിയും ബന്ധപ്പെടാം.
12 .ദിവസത്തെ മിന്നല്‍ ആക്രമണത്തിലൂടെയാണ് എച്ച് ടിഎസ് സിറിയയിലെ ബഷര്‍ അല്‍ അസദ് ഭരണം അട്ടിമറിച്ചത്. പിന്നാലെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി വിമത നേതാവ് മുഹമ്മദ് അല്‍ ബഷീറിനെ തഹ്രീര്‍ അല്‍-ഷാം (എച്ച് ടിഎസ്) നിയോഗിക്കുകയും ചെയ്തു. 2025 മാര്‍ച്ച് ന്നേ് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കുമെന്ന് അല്‍ ബഷീര്‍ അറിയിച്ചു. എച്ച്ടിഎസിന്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭരണ ചുമതല അല്‍ ബഷീറിനായിരുന്നു. അല്‍- അസദ് സര്‍ക്കാരിലെ അംഗങഅങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇടക്കാല പ്രധാനമന്ത്രിയുടെ നിയമനം.