സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും
തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി സംശയം. ചിറങ്ങര സ്വദേശി ധനേഷിന്റെ വളർത്ത് നായയെ പുലി പിടികൂടി. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. പുലിയുടെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്. ഇന്നലെ രാത്രി എട്ടരയോടെയാണ് പുലിയെ കണ്ടത്. പിന്നാലെ കൊരട്ടി പോലീസ് നടത്തിയ പരിശോധനയിലാണ് പുലി എന്ന് കണ്ടെത്തിയത്.