പ്ലസ് വൺ വിദ്യാർഥിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയത്
തിരുവനന്തപുരത്ത് സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിലെ ബസിൽ വിദ്യാർഥിക്ക് വച്ചാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയത്. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരുക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റ വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മില്‍ നേരത്തെ സ്‌കൂളില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന് ശേഷം സ്കൂള്‍ ബസില്‍ കയറിയപ്പോഴാണ് പ്ലസ് വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ചത്.
ALSO READ: ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥി തോക്ക് ഉപയോഗിച്ച സംഭവം; പിസ്റ്റള്‍ ക്രിമിനൽ കേസ് പ്രതിയുടേത്