പെൺകുട്ടി തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച്, വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു
കൊച്ചി പാലാരിവട്ടത്ത് നടുറോഡിൽ കത്തിയുമായി പെൺകുട്ടിയുടെ പരാക്രമം. പൊലീസുകാരെ ആക്രമിക്കുകയും വാഹനത്തിന്റെ ചില്ല് അടിക്കുകയും ചെയ്തു.
പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ രാത്രി 12.15 ഓടെയാണ് സംഭവം. കത്തിയുമായി പെൺകുട്ടി പരാക്രമം നടത്തിയതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികൾ തിരിഞ്ഞു.
ALSO READ: മൂന്നാറിൽ ബൈക്ക് യാത്രക്കാരിയെ എടുത്തെറിഞ്ഞ് പടയപ്പ; തൃശൂർ സ്വദേശിയുടെ ഇടുപ്പെല്ല് പൊട്ടി
പെൺകുട്ടി തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച്, വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ സുഹൃത്ത് പാലാരിവട്ടം സ്വദേശി പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണിനെ പൊലീസ് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കോഴിക്കോട് സ്വദേശി റെസ്‌ലി (23) പൊലീസ് കസ്റ്റഡിയിലാണ്.