ആര്‍എസ്എസ് ബന്ധമില്ലാത്ത ഒരു കോണ്‍ഗ്രസ് നേതാക്കളും ഇന്ന് നേതൃനിരയില്‍ ഇല്ലെന്നും വിജയരാഘവന്‍
ആര്‍എസ്എസ് നേതാവുമായി എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയതില്‍ പ്രതികരണവുമായി എ. വിജയരാഘവന്‍. സംഘപരിവാറുമായി സംസാരിക്കാന്‍ ഒരു പൊലീസുകാരനെ മുഖ്യമന്ത്രിയുടെ ദൂതനായി വിടുമോ എന്ന് വിജയകുമാര്‍ ചോദിച്ചു. അത്രയ്ക്ക് വിവരദോഷിയല്ല മുഖ്യമന്ത്രി.
ചില മാധ്യമ മുതലാളിമാര്‍ തെറ്റായ മാര്‍ഗത്തിലൂടെ പണം സമ്പാദിച്ച് അവര്‍ക്കു വേണ്ടി അവരുടെ പ്രതികളെ വച്ച് വാര്‍ത്തകള്‍ നല്‍കുന്നത് അപലഷണീയമാണ്. കേരളത്തിലെ ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. ആര്‍എസ്എസുമായി വോട്ടുകച്ചവടം നടത്തിയവരാണ് ഇവരെല്ലാം. ആര്‍എസ്എസ് ബന്ധമില്ലാത്ത ഒരു കോണ്‍ഗ്രസ് നേതാക്കളും ഇന്ന് നേതൃനിരയില്‍ ഇല്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.
Also Read: "മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപക സംഘം"; ആരോപണങ്ങളില്‍ ഉറച്ച് വി.ഡി. സതീശന്‍
പി.വി അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങളുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
എഡിജിപിയുടെ കൂടിക്കാഴ്ച്ചയില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിരാതെ ഒഴിയുകയാണ് സിപിഎം നേതാക്കള്‍. വിവാദങ്ങളില്‍ പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പി. രാജീവും പറഞ്ഞു. ബിജെപിയുമായി രഹസ്യധാരണ എന്നൊരു പ്രചാരണത്തിന് ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഇടതുമുന്നണിയുടെ ആര്‍എസ്എസ് വിരുദ്ധനിലപാട് സുവ്യക്തമാണ്. തൃശൂര്‍ പൂരം റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയില്ലെന്ന ആക്ഷേപം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.